നെഹ്റു ട്രോഫി വള്ളം കളി ഒരുക്കത്തിൽ മത്സ്യത്തൊഴിലാളികൾ; കൈതപ്പുഴ കായലിൽ പരിശീലനം

പ്രളയ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മല്‍സ്യതൊഴിലാളികള്‍ സംയുക്തമായി തുടങ്ങിയ കൊച്ചിന്‍ ബോട്ട് ക്ലബ് തുഴച്ചില്‍ പരിശീലനം ആരംഭിച്ചു. നെഹറുട്രോഫി വള്ളം കളിയില്‍ പങ്കെടുക്കാനാണ് അ‍ഞ്ച് ക്ലബുകള്‍ ചേര്‍ന്ന് പുതിയ ക്ലബ് രൂപീകരിച്ചത്. പത്ത് ദിവസം കൊച്ചി കൈതപ്പുഴ കായലിലാണ് പരിശീലനം. 

കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയത്തില്‍ പലയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ മറക്കാത്ത മുഖങ്ങളാണ് ഇത്.  പ്രളയ ബാധിത പ്രദേശങ്ങളില്‍ വള്ളമിറക്കി പലരുടെയും രക്ഷയ്ക്കായി പ്രവര്‍ത്തിച്ചവര്‍. ഇവര്‍ എല്ലാവരും ചേര്‍ന്നാണ് കൊച്ചിന്‍ ബോട്ട് ക്ലബ് തുടങ്ങിയിരിക്കുന്നത്. തുഴയെറിഞ്ഞുള്ള പരിശീലനവും തുടങ്ങി

ചേപ്പനം, ചാത്തമ്മ, അനുഗ്രഹ, ലൈയണ്‍സ്, തുടങ്ങി വിവിധ ക്ലബുകളിലെ അംഗങ്ങളാണ് കൊച്ചിന്‍ ബോട്ട് ക്ലബിന്റെ ഭാഗമായിരിക്കുന്നത്. ഇതില്‍ പല ക്ലബുകളും മുന്‍പ് നെഹറു ട്രോഫിയുടെ ഭാഗമാവുകയും കരുത്ത് തെളിയിക്കുകയും ചെയ്തുട്ടുണ്ട്... എന്നും കാലത്ത് ആറുമണി മുതല്‍ എട്ടുമണിവരെ ഈ കായലില്‍ പരിശീലനം നടത്തും.സാമ്പത്തിക ചെലവേറിയതിനാല്‍ സന്‍മനസുള്ളവരുടെ സഹായവും ഇവര്‍ പ്രതീക്ഷിക്കുന്നു.കരുവാറ്റയില്‍ നിന്ന് വാടകയ്ക്കെടുത്ത..ശ്രീ വിനായകന്‍ ചുണ്ടന്‍ വള്ളമാണിവര്‍ ഉപയോഗിക്കുന്നത്