ഭൂതത്താൻകെട്ടിന് സമീപം നാട്ടുകാരെ ഭീതിയിലാഴ്ത്തി രാജവെമ്പാല

കോതമംഗലത്ത് ഭൂതത്താൻകെട്ടിന് സമീപം ഭീതിപരത്തി രാജവെമ്പാല.സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്ന് കണ്ട രാജവെമ്പാല രണ്ടു മണിക്കൂറോളം ഭീതി പടർത്തി. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. 

ഭൂതത്താൻ കെട്ടിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്ന് വൈകിട്ട് ആറരയോടെയാണ് പത്തടി നീളമുള്ള രാജവെന്പാലയെ കണ്ടത്. പത്തിവിരിച്ച് ശൌര്യത്തോടെ നിന്ന രാജവെന്പാല അക്ഷരാർഥത്തിൽ ഭീതി വിതച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരൻ മാർട്ടിൻ മേക്കമാലിയ സ്ഥലത്തെത്തി പാന്പിനെ പിടികൂടി. ഇരുട്ടത്ത് ഏറെ ശ്രമകരമായാണ് പാന്പിനെ പിടിച്ചത്.

പാന്പ് പിടിയിലായതോടെ അതുവരെ പേടിച്ചു നിന്നവരല്ലാം സെൽഫിയെടുക്കാനും തൊട്ടുനോക്കാനുമായി അടുത്തു കൂടി. ഈ മേഖലയിൽ ഈ ദിവസങ്ങളിലായി കണ്ടെത്തുന്ന മൂന്നാമത്തെ രാജവെന്പാലായാണിത്. പ്രളയജലത്തിനൊപ്പം ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്