തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിക്കു മുമ്പില്‍ ജീവനക്കാരുടെ നിരാഹാര സമരം

തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിക്കു മുമ്പില്‍ ജീവനക്കാരുടെ നിരാഹാര സമരം രണ്ടാം ദിവസം പിന്നിട്ടു. നഴ്സുമാര്‍ ഉള്‍പ്പെടെ തൊണ്ണൂറു ജീവനക്കാരാണ് മിനിമം കൂലി ലഭിക്കാത്തതില്‍ സമരം പ്രഖ്യാപിച്ചത്. 

ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് അസോസിയേഷനാണ് തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിക്കു മുമ്പില്‍ സമരം ചെയ്യുന്നത്. ശമ്പളവും ആനുകൂല്യങ്ങളും നിയമപ്രകാരം ഉള്ളതു പോലും ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. ബോണസും വേതന വര്‍ധനയും ഒരേപോലെ നടപ്പാക്കത്തതാണ് പ്രതിഷേധത്തിന് കാരണം. റിലേനിരാഹാര സമരം ആശുപത്രിക്കു മുമ്പില്‍ തുടരുകയാണ്. ജില്ലാ ലേബര്‍ ഓഫിസറുടെ മധ്യസ്ഥതയില്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും ജീവനക്കാരുടെ ആവശ്യം നടപ്പായില്ല.

നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താതെയാണ് സമരം. ഫെബ്രുവരി രണ്ടു മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാനാണ് തീരുമാനം.