കാന്‍സര്‍ രോഗികളുെട അതിജീവനത്തിന് കൂട്ടായി വിദ്യാര്‍ഥിനികള്‍

കാന്‍സര്‍ രോഗികളുെട അതിജീവനത്തിന് കൂട്ടായി കോടഞ്ചേരി നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ൈഹസ്ക്കൂളിലെ വിദ്യാര്‍ഥിനികള്‍. മുപ്പതോളം വിദ്യാര്‍ഥിനികള്‍ സ്വന്തം മുടിമുറിച്ച് നല്‍കിയാണ് സഹജീവി സ്നേഹത്തിന്റെ നല്ല മാതൃകയായത്.  

ഇനി ഇവരുടെ മുടിയഴക് തൃശ്ശൂര്‍ അമല കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് അതിജീവനത്തിന് കരുത്താകും,സ്കൂളിലെ മുഴുവന്‍ പെണ്‍കുട്ടികളും കേശദാനത്തിന് തയ്യാറായിരുന്നെങ്കിലും മുടിവളര്‍ച്ച കണക്കാക്കി 30 പേരെ തിരഞ്ഞെടുക്കുകയായിരുന്നു,സന്മാര്‍ഗ പഠനക്ലാസില്‍ ഉരുത്തിരിഞ്ഞ ആശയമാണ് രക്ഷിതാക്കളുടെ പൂര്‍ണപിന്തുണയോടെ നടപ്പാക്കിയത്

താമരശ്ശേരി രൂപതയുടെയും താമരശ്ശേരി കോര്‍പ്പറേറ്റ് ഏജന്‍സിയുടെയും നേതൃത്വത്തിലുള്ള ആശകിരണിന്റെ ആഭിമുഖ്യത്തിലാണ് കേശദാനം നടത്തിയത്,സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് കറുകമാലില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോച്ചന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്