പെരിയാറിലേക്ക് മലിനജലമൊഴുക്കുന്നതായി പരാതി

പാര്‍പ്പിട സമുച്ചയത്തില്‍ നിന്ന് പെരിയാറിലേക്ക് മലിനജലമൊഴിക്കുന്നതായി പരാതി. ആലുവയില്‍ പെരിയാറിന്റ തീരത്തുളള  ഫ്ലാറ്റില്‍ നിന്നാണ് മണ്ണിനടിയിലൂടെ പൈപ്പ് സ്ഥാപിച്ച് പുഴയിലേക്ക് മലിനജലമൊഴിക്കുന്നത്. കൂടുതല്‍ ഫ്ലാറ്റുകള്‍ ഇത്തരത്തില്‍ മാലിന്യമൊഴുക്കുന്നുണ്ടെന്ന പരാതിയില്‍ പരിശോധനകള്‍ ശക്തിപ്പെടുത്താനാണ് അധികൃതരുടെ നീക്കം 

പുഴയിലേക്ക് രാത്രി വെളളമൊഴഉകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടകാര്‍ നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റില്‍ നിന്ന് പുഴയിലേക്ക് രഹസ്യമായി സ്ഥാപിച്ച പിവിസി പൈപ്പ് കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിറയുന്ന നലിനജലം പുഴയിലേക്കൊഴഉക്കാന്‍ മണ്ണിനടിയിലൂടെ പ്രത്യേക പൈപ്പും സ്ഥാപിച്ചിരുന്നു. തീരത്ത് ഇഷ്ടിക വച്ച് കുഴിയെടുത്തിരുന്നതായും പരിശോധനയില്‍ കണ്ടെത്തി

മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാതെ മലിനജലം പുഴയിലേക്കൊഴുക്കിയ ഫ്ലാറ്റ് അധിക–തര്‍ക്കെതിരെ കേസെടുക്കാന്‍ കീഴ്മാട് പഞ്ചായത്ത് അധികൃതര്‍ പൊലീസിനോട് ശുപാര്‍ശ ചെയ്തു. പെരിയാറിന്റെ തീരത്തെ മറ്റു ചില ഫ്ലാറ്റുകളും ഇത്തരത്തില്‍ മാലിന്യമൊഴഉക്കുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. ഇതോടെ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം