ചേരാനല്ലൂരിന്റെ പുനർനിർമാണത്തിന് ആസ്റ്റർ മെഡ്സിറ്റിയുടെ കൈത്താങ്ങ്

പ്രളയം തകർത്ത ചേരാനല്ലൂരിന്റെ പുനർനിർമാണത്തിന് ആസ്റ്റർ മെഡ്സിറ്റിയുടെ കൈത്താങ്ങ്. പന്ത്രണ്ടര കോടി രൂപ ചെലവിട്ട് നിർമിക്കുന്ന വീടുകളിൽ ആദ്യത്തെതിന് നടൻ നിവിൻ പോളി ശിലാസ്ഥാപനം നടത്തി. 

നഗരത്തോട് ചേർന്നുകിടക്കുന്ന ചേരാനല്ലൂരിന്റെ പുനർനിർമാണത്തിനായി ഹൈബി ഈഡൻ മുൻകൈയെടുത്ത് നടപ്പാക്കുന്ന ചേരാം ചേരാനല്ലൂർ പദ്ധതിക്കായാണ് ആസ്റ്റർ മെഡ്സിറ്റിയും കൈകോർക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിനായി നേരത്തെ നൽകിയ രണ്ടര കോടി രൂപക്ക് പുറമെ പന്ത്രണ്ടര കോടി ചിലവിട്ടാണ് വീടുകൾ നിർമിക്കുന്നത്. വീട് നഷ്ടപ്പെട്ട കൊറങ്കോട്ട ദ്വീപിലെ ബിജുവിനാണ് ആദ്യ സഹായം. 

വീട് പൂർണമായി നഷ്ടപ്പെട്ട ഭൂമി ഉള്ളവർക്ക് വീട് നിര്മിച്ചുനല്കുക, വീടിന് അറ്റകുറ്റപ്പണി ആവശ്യമുള്ളവർക്ക് അതിനുള്ള സഹായം നൽകുക, കുറച്ചധികം ഭൂമി ഒരേ സ്ഥലത്ത് ലഭിച്ചാൽ ചെറുഗ്രാമം മാതൃകയിൽ പലർക്കായി വീടുകൾ പണിതു നൽകുക എന്നിങ്ങനെ മൂന്ന് തരത്തിലാണ് സഹായം എത്തിക്കാൻ ആണ് ഉദ്ദേശ്യം.