തൃശൂരിലെ വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാനശല്യം രൂക്ഷം

തൃശൂര്‍ കോടശേരി, മറ്റത്തൂര്‍ പഞ്ചായത്തുകളില്‍ കാട്ടാനശല്യം രൂക്ഷം. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. മലയോര കര്‍ഷകര്‍ പ്രതിസന്ധിയില്‍.   മലയോര കര്‍ഷകരുടെ മേഖലയായ മറ്റത്തൂരിലും കോടശേരിയിലും കൃഷിയിറക്കാന്‍ നിലവില്‍ മടിക്കുകയാണ് കര്‍ഷകര്‍. കൃഷിയിറക്കി അധികം വൈകാതെ നശിപ്പിക്കാന്‍ കാട്ടാനകള്‍ എത്തും. വനാതിര്‍ത്തി ഗ്രാമങ്ങളിലാണ് സ്ഥിതി രൂക്ഷം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാട്ടാനകളുടെ വരവ് വര്‍ധിച്ചു. 

വാഴകളും തെങ്ങും കവുങ്ങും വ്യാപകമായി പിഴുതെറിഞ്ഞ നിലയിലാണ്. മുന്നൂറോളം േനന്ത്രവാഴകള്‍ നാല്‍പതു തെങ്ങിന്‍ തൈകളും ഒറ്റവരവില്‍ നശിപ്പിച്ചു. സൗരോര്‍ജ വേലിയെല്ലാം ആനകള്‍ പിഴുതെറിഞ്ഞു. ആഴമേറിയ കിടങ്ങുകള്‍ നിര്‍മിച്ചാല്‍ മാത്രമേ കാട്ടാനശല്യം അവസാനിക്കും. വേനല്‍ എത്തിയാല്‍ കാട്ടില്‍ വെള്ളവും തീറ്റയും കുറയും. ഇതോടെ വീണ്ടും കാട്ടാനകളുടെ വരവ് കൂടും. അതിനു മുമ്പേ പ്രതിരോധം തീര്‍ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.