മൂന്നാറിലെ പഞ്ചായത്ത് ആശുപത്രി അപകടാവസ്ഥയില്‍

പഴയ മൂന്നാറിലെ പഞ്ചായത്ത് ആശുപത്രി അപകടാവസ്ഥയില്‍. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കെട്ടിടം എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

  ഇടമലക്കുടി, മറയൂർ, കാന്തല്ലൂർ, വട്ടവട, തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഏക ആശ്രയമാണ് പഴയ മൂന്നാറിലെ പഞ്ചായത്ത് ആശുപത്രി. കുട്ടികൾക്ക്  പ്രതിരോധ കുത്തിവെയ്പ്പ്  ഈ ആശുപത്രിയിലാണ് നൽകുന്നത്.  ഡോക്ടറുടെയും ജീവനക്കാരുടെയും സേവനമുണ്ടെങ്കിലും  കെട്ടിടത്തിന്റെ ശോചനീയവസ്ഥ തിരിച്ചടിയാവുകയാണ്. കെട്ടിടത്തിൽ അഞ്ച് മുറികളാണുള്ളത് ഇവയെല്ലാം കനത്ത മഴയിൽ ചോർന്നൊലിച്ച് വെള്ളം കെട്ടികിടക്കുകയാണ്.  കെട്ടിടങ്ങളുടെ ഭിത്തി വീണ്ടുകീറി എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്.

ആശുപത്രിയുടെ സമീപപ്രദേശത്ത്  കാടുകയറിയതോടെ   ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചു.