പുത്തൂർ സുവോളജിക്കൽ പാർക്ക്; ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നാലു മാസത്തികം

തൃശൂർ  പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നാലു മാസത്തികം പൂർത്തിയാകും.  രണ്ടാം ഘട്ട നിർമാണങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.  

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2020ല്‍ കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പാർക്കിന്റെ വൈദ്യുതീകരണം നടത്തും. മണലിപ്പുഴയിൽ നിന്ന് പാർക്കിലേക്ക് വെള്ളം ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കും. നിർമാണ പ്രവർത്തനങ്ങളുടെ വേഗം കൂട്ടി. രണ്ടാം ഷട്ട നിർമാണങ്ങളുടെ ഭാഗമായുള്ള കൂടുകളും സ്ഥാപിച്ച ശേഷം മാത്രമേ തൃശൂർ മൃഗശാലയിൽ നിന്നുള്ള മൃഗങ്ങള പൂർണമായും പുത്തൂരിലേക്ക് മാറ്റൂ.   30 കോടി രൂപ ചെലവു വരുന്ന നാലു കൂടുകൾ ഇതുമായി ബന്ധപ്പെട്ട റോഡുകൾ, സന്ദർശകർക്കുള്ള പാതകൾ എന്നിവയുടെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. 

രണ്ടാം ഘട്ട നിർമാണങ്ങൾക്ക് 112 കോടി കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. മൂന്നാം ഘട്ടത്തിലെ 188 കോടിയുടെ വിശദമായ പദ്ധതി കിഫ്ബിയുടെ പരിശോധനയിലാണ്. മണലിപ്പുഴയിൽ നിന്നു പ്രതിദിനം 4 ലക്ഷം ലീറ്റർ വെള്ളം പമ്പു ചെയ്തു പാർക്കിലെത്തിക്കാനുള്ള പദ്ധതി വാട്ടർ അതോറിറ്റിയാണ് തയാറാക്കുന്നത്. പാർക്കിലേക്ക് അധിക ജല ലഭ്യത ഉറപ്പുവരുത്താൻ 4 ക്വാറികൾ ഏറ്റെടുക്കാനുള്ള പ്രാഥമിക സർവേ പൂർത്തിയായിട്ടുണ്ട്.