പ്രളയ ദുരിതാശ്വാസത്തിന് കലാകാരന്‍മാരുടെ 'ഭൂമിക'

പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങായി കലാകാരന്‍മാരുടെ കൂട്ടായ്മ. ഭൂമിക എന്ന പേരില്‍ കൊച്ചിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഒമ്പത് കലാകാരന്‍മാരുടെ സൃഷ്ടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയ അതിജീവനത്തിന്റെ മുഖമായ ഈ ഭൂമിക പാവകളുടെ പേരിലാണ് കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത്.

 വ്യത്യസ്തങ്ങളായ കളിമണ്‍ പാത്രങ്ങള്‍ മുതല്‍ കൈത്തറി വസ്ത്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പ്രളയബാധിതരെ രക്ഷിക്കാനൊന്നിച്ച സൗഹൃദക്കൂട്ടായ്മയാണ് ഇപ്പോള്‍ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനും മുന്നിട്ടിറങ്ങിയത്. കൊച്ചി കടവന്ത്രയിലെ പ്രദര്‍ശനവേദിയിലേക്ക് ഒട്ടേറെ പേരാണ് എത്തിയത്. കലാസൃഷ്ടികള്‍ക്ക് പുറമേ, അറേബ്യന്‍ ഭക്ഷണവും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.