പ്രളയബാധിതർക്ക് കൈത്താങ്ങായി കലാകാരൻമാരുടെ കൂട്ടായ്മ

പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങായി കലാകാരന്‍മാരുടെ കൂട്ടായ്മ. ഭൂമിക എന്ന പേരില്‍ കൊച്ചിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ഒമ്പത് കലാകാരന്‍മാരുടെ സൃഷ്ടികളാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രളയ അതിജീവനത്തിന്റെ മുഖമായ ഈ ഭൂമിക പാവകളുടെ പേരിലാണ് കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത്. വ്യത്യസ്തങ്ങളായ കളിമണ്‍ പാത്രങ്ങള്‍ മുതല്‍ കൈത്തറി വസ്ത്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 

പ്രളയബാധിതരെ രക്ഷിക്കാനൊന്നിച്ച സൗഹൃദക്കൂട്ടായ്മയാണ് ഇപ്പോള്‍ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനും മുന്നിട്ടിറങ്ങിയത്. കൊച്ചി കടവന്ത്രയിലെ പ്രദര്‍ശനവേദിയിലേക്ക് ഒട്ടേറെ പേരാണ് എത്തിയത്.