ഹർത്താലിൽ സൗജന്യ പൊതിച്ചോര്‍ വിതരണം; ശ്രദ്ധേയമായി ചാനൂസ് ഹോട്ടൽ

ഹര്‍ത്താല്‍ ദിവസം ഭക്ഷണമില്ലാതെ വലഞ്ഞ കൊച്ചിക്കാര്‍ക്ക് ആശ്വാസമായി സൗജന്യ പൊതിച്ചോര്‍ വിതരണം. പള്ളിമുക്കിലുള്ള ചാനൂസ് ഹോട്ടലില്‍ തയ്യാറാക്കി വച്ചിരുന്നത് ആയിരം ഭക്ഷണപൊതികളായിരുന്നു.

ഹോട്ടലുകള്‍ അടഞ്ഞു കിടന്ന ഹര്‍ത്താല്‍ ദിനത്തില്‍ അനേകര്‍ക്ക് ആശ്വാസമായിരുന്നു ഈ ഭക്ഷണപൊതികള്‍. ഈ കാണുന്ന വലിയ നിര അതിനു തെളിവാണ്. ഹര്‍ത്താല്‍ കാരണം ആരും പട്ടണികിടക്കാതിരിക്കാനാണ് ഈ സംവിധാനമൊരുക്കിയതെന്ന് ഹോട്ടലുടമ അബ്ദുള്‍ കരീം പറഞ്ഞു.

സമീപത്തുള്ള ആശുപത്രിയിലുള്ളവര്‍ക്കായിരുന്നു ഈ സേവനം കൂടുതല്‍ പ്രയോ‍ജനപ്പെട്ടത്.ഹോട്ടലിലെ ജീവനക്കാരെല്ലാവരും പൊതിച്ചോര്‍ വിതരണത്തിനു മുമ്പിലുണ്ടായിരുന്നു.