പള്ളിക്കരയിൽ മലയിടിഞ്ഞ് വീട് തകർന്നു

കനത്ത മഴയിൽ എറണാകുളം പള്ളിക്കരയിൽ മലയിടിഞ്ഞ് വീട് തകർന്നു. മനക്കകടവിന് സമീപം ചാക്ക്യാത്ത് മലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞ് തുടങ്ങിയത്. ചാക്ക്യാത്ത് കോളനിയിലെ ബാബുരാജിന്റെ വീടിന്റെ പിറക്്വശം പൂർണമായും തകർന്നു. കോളനിയിലെ കൂടുതൽ കുടുംബങ്ങൾ മലയിടിച്ചിൽ ഭീഷണിയിലാണ്. 

കഴിഞ്ഞ ഞായറാഴ്ച മഴ ശക്തിപ്പെട്ടത് മുതൽ മലയുടെ ഈ ഭാഗത്ത് ചെറുതായി മണ്ണിടിച്ചിൽ ആരംഭിച്ചിരുന്നു. മല കൂടുതൽ ഇടിഞ്ഞ് തുടങ്ങിയതോടെ സിമന്റ് ചാക്കും കൂറ്റൻ ഇരുമ്പ് റെയിലുകളും മറ്റും സ്ഥാപിച്ച് വീടിന് സുരക്ഷയൊരുക്കി. പക്ഷേ ഇതിനൊന്നും മഴയ്ക്കൊപ്പം കുത്തിയൊലിച്ചെത്തിയ മലയിടിച്ചിലിനെ ചെറുത്ത് നിർത്താൻ കഴിഞ്ഞില്ല. ഇന്നലെ രാത്രിയിലാണ് വീടിന്റെ പിറകിലെ ഭിത്തികൾക്കും കേട്്പാടുകൾ സംഭവിച്ചത്. അപകടഭീതിയെ തുടർന്ന് ബാബുരാജും കുടുംബവും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയതിനാൽ വൻ ദുരന്തം വഴിമാറി

വർഷങ്ങളായി ചാക്ക്യാത്ത്്്മലയടിവാരത്തെ താമസക്കാരാണ് ഇവരെല്ലം തന്നെ. കോരിച്ചൊരിഞ്ഞെത്തിയ ഒരു വർഷകാലത്തും  മല ഇവരുടെ ജീവനും സ്വത്തിനും ഭീഷണിയും ഉയർത്തിയിട്ടില്ല. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. രക്ഷാപ്രവർത്തനത്തിന് സജ്ജമായി ഫയർഫോഴ്്സ് സംഘവും ജാഗ്രതയിലാണ്