കരി ഒായിൽ കലർന്ന് പേരണ്ടൂർ കനാൽ, കുടുംബങ്ങൾ ദുരിതത്തിൽ

മഴ കനത്തതോടെ കൊച്ചി പേരണ്ടൂര്‍ കനാലിന് സമീപം താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമായി. കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി. കരി ഒായില്‍ നിറഞ്ഞ വെള്ളക്കെട്ടിലാണ് ഇവരുടെ ജീവിതം. 

എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്റെ ഡീസല്‍ ഷെഡില്‍ നിന്ന് വരുന്ന കരി ഒയിലാണിത്. നാല് കുടുംബങ്ങളാണ് ഈ വെള്ളക്കെട്ടില്‍ ജീവിതം തള്ളി നീക്കുന്നത്. മഴക്കാലം തുടങ്ങിയാല്‍ ആകെയുള്ള ഒറ്റമുറി വീട്ടിലും കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. സമീപത്തെ പേരണ്ടൂര്‍ കനാലിലെ പോള നീക്കിയാല്‍ ഇവരുടെ ദുരിതത്തിന് കുറച്ചെങ്കിലും അറുതിയാകും. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഒാഫീസുകളില്ല. 

കനാലിന് സമീപമുള്ള പി ആന്റ് ടി കോളനിനിവാസികളെ പുതിയ താമസസ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനമായെങ്കിലും കോളനിക്ക് തൊട്ട് സമീപമുള്ള ഈ നാല് കുടുംബങ്ങളുടെ ദുരിതം കാണാന്‍ മാത്രം അധികൃതര്‍ക്ക് കണ്ണില്ല.