തളരാത്ത മനസുമായി ഈ കുട്ടനാട്ടുകാരൻ

തളരാത്ത മനസുമായി കുട്ടനാട്ടുകാരന്‍ നീന്തിക്കയറിയത് ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍. കൈനകരി സ്വദേശി ബാബുരാജാണ് അംഗപരിമിതിയെ മറികടന്ന് 26 കിലോമീറ്റര്‍ നീന്തി റിക്കാര്‍ഡിട്ടത്. 

ചെറുപ്പത്തിലുണ്ടായ ഒരു അപകടത്തില്‍ ഇടതുകൈയുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടയാളാണ് ബാബുരാജ്. നീന്തിമുന്നേറാന്‍ കൈകള്‍ അത്ര പ്രധാനമായിട്ടും ബാബുരാജ് പതറിയില്ല. മുഹമ്മയില്‍നിന്ന് കുമരകത്തേക്ക് പത്തുകിലോമീറ്ററോളം നീന്തി അത്മവിശ്വാസം എടുത്തു. അതിന് ശേഷമാണ് ചമ്പക്കുളത്തുനിന്ന് പുന്നമട ഫിനിഷിങ് പോയന്റിലേക്ക്  നീന്തിയെത്തിയത്. 26 കിലോമീറ്റര്‍. ഏഴുമണിക്കൂറും പത്തുമിനിറ്റും. 2017 ജനുവരി മുപ്പതിനായിരുന്നു ഈ സാഹസം. ഇപ്പോഴാണ് അംഗീകാരം ഒൗദ്യോഗികായി ലഭിക്കുന്നത്. ഇതുകൊണ്ടൊന്നും തിരയടങ്ങുന്നതല്ല മോഹങ്ങള്‍

മകള്‍ ഉമാശങ്കറും നീന്തല്‍ക്കാരിയാണ്. മകന്‍ നേവിയില്‍ തുഴച്ചില്‍താരമാണ്. ഓളപ്പരപ്പിലൂടെ നീന്തിമുന്നേറുന്ന ഈ അന്‍പത്തി മൂന്നുകാരന് പ്രായത്തെ തോല്‍പ്പിക്കുന്ന മോഹമുണ്ട്. അതിനുള്ള പരിശീലനം ഇപ്പോഴും തുടരുന്നു..