ഹാഷ് ഫ്യൂച്ചറിൽ ഭാവിയുടെ പ്രതീക്ഷകൾ

മനുഷ്യ ശരീരത്തിനുള്ളിലൂടെ സഞ്ചരിച്ച് ക്യാന്‍സര്‍ സെല്ലുകളെ കൊല്ലുന്ന അത്ഭുത കാഴ്ച്ചയൊരുക്കി ഹാഷ് ഫ്യൂച്ചര്‍ വേദി. ഉച്ചകോടിയുടെ ഭാഗമായി ആസ്റ്റര്‍ മെഡ്സിറ്റി ഒരുക്കിയ വെര്‍ച്വല്‍ റിയാലിറ്റി സ്റ്റാളിലായിരുന്നു ഈ കാഴ്ച. ഫെഡറല്‍ ബാങ്ക് അടക്കം പ്രമുഖ കമ്പനികള്‍ വെര്‍ച്വല്‍ റിയാലിറ്റിയൊരുക്കിയാണ് ഉച്ചകോടിയെ ആകര്‍ഷകമാക്കിയത്.  

ഭാവിയിലേക്ക് ഒരു യാത്ര പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. അതിനുള്ള അവസരമാണ് ഹാഷ് ഫ്യൂച്ചര്‍ വേദി കാണികള്‍ക്കായി ഒരുക്കിയത്. 2030 ആകുമ്പോഴേക്കും ആരോഗ്യമേഖലയില്‍ സംഭവിക്കാവുന്ന മാറ്റങ്ങളാണ് വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ ആസ്റ്റര്‍ മെ‍ഡ്സിറ്റി കാഴ്ച്ചത്. ക്യാന്‍സര്‍ സെല്ലുകളെ കൊല്ലാന്‍ വെറുമൊരു ട്രിഗര്‍ അമര്‍ത്തേണ്ട താമസം മാത്രം. ‌

ഈ  കാഴ്ച ഇങ്ങനെയല്ല വെര്‍ച്വല്‍ റിയാലിറ്റിയുടെ അത്ഭുത ലോകത്താണെന്ന് മാത്രം. ഭാവിയിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ ഒരുക്കിയാണ് ഫെഡറല്‍ ബാങ്ക് കൈയ്യടി നേടിയത്.