അലങ്കാര പ്രാവുകളുടെ പ്രദര്‍ശനം തൃശൂരില്‍ തുടങ്ങി

അലങ്കാര പ്രാവുകളുടെ ദേശീയതല പ്രദര്‍ശനവും മല്‍സരവും തൃശൂരില്‍ തുടങ്ങി. ആയിരത്തോളം അലങ്കാര പ്രാവുകളാണ് പ്രദര്‍ശനത്തില്‍. 

പതിനായിരം മുതല്‍ രണ്ടു ലക്ഷം രൂപ വിലയുള്ള പ്രാവുകള്‍ ഈ പ്രദര്‍ശനത്തിലുണ്ട്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും പ്രാവുകളെ എത്തിച്ചിട്ടുണ്ട്. യുണൈറ്റഡ് പീജിയന്‍ ക്ലബാണ് സംഘാടകര്‍. ശിതീകരിച്ച കൂടുകളില്‍ സ്ഥിരമായി പാര്‍പ്പിക്കുന്ന മുന്തിയ ഇനം പ്രാവുകളെ പ്രദര്‍ശനത്തിലെ താരങ്ങള്‍. വളരെ ചെറിയ പ്രാവു മുതല്‍ കോഴിയുടെ വലിപ്പമുള്ളതു വരെ പ്രദര്‍ശന മല്‍സരത്തില്‍ അണിനിരക്കുന്നു. എല്ലാ വര്‍ഷവും യുണൈറ്റഡ് പീജിയന്‍ ക്ലബ് ഇത്തരമൊരു പ്രാവ് പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ഓരോ വര്‍ഷവും പങ്കാളിത്തം കൂടി വരികയാണ്. 

അലങ്കാര പ്രാവുകള്‍ക്കു മാര്‍ക്കിടാന്‍ വിദേശ വിധികര്‍ത്താക്കള്‍ വരെ എത്തിയിരുന്നു. മികച്ച പ്രാവുകളുടെ ഉടമകള്‍ക്ക് ട്രോഫിയും മെഡലും നല്‍കും.