വിലയില്ല; കൈതച്ചക്ക കര്‍ഷകർ പ്രതിസന്ധിയിൽ

വില ഇടിഞ്ഞതോടെ കൈതച്ചക്ക കർഷകർ പ്രതിസന്ധിയിൽ. ഉല്പാദന ചെലവുപോലും തിരികെ ലഭിക്കാതെ പ്രതിസന്ധിയിലാണ് എറണാകുളം ജില്ലയിലെ കര്‍ഷകര്‍. ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞതും ഉല്പാദന ചെലവ് കൂടിയതുമാണ് കൈതച്ചക്ക കൃഷിയ്ക്ക് തിരിച്ചടിയായത്. 

ഏറെ പ്രസിദ്ധമാണ് മൂവാറ്റുപുഴ വാഴക്കുളം കൈതച്ചകൾ. രുചിയും ഗുണവും തന്നെയാണ് പ്രത്യേകത. എന്നാൽ, കൈതച്ചക്ക വില കുത്തനെ ഇടിഞ്ഞതോടെ വൻ പ്രതിസന്ധിയിരിക്കുകയാണ് കർഷകർ. ഒരു കൈതച്ചയ്ക്കയ്ക്ക് ഇരുപതു രൂപയോളം മുടക്കുന്ന കർഷകന് വിപണിയിൽ നിന്ന് ലഭിക്കുന്നത് പരാമാവധി പതിനാറ് രൂപയാണ്. പാട്ടത്തിൽ കൃഷി ചെയ്യുന്നവർക്ക് നഷ്ടം ഇതിലും കൂടുതലാണ്. 

വടക്കൻ സംസ്ഥാനങ്ങളിലെ പ്രതികൂല കാലവസ്ഥയും ഉല്പാദന ചെലവിലെ വർധനക്കുമൊപ്പം ജിഎസ്ടിയും തിരിച്ചടിയായിയെന്ന് കർഷകർ പറയുന്നു.