തൃശൂര്‍ അതിരപ്പിള്ളി തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം നെല്‍കൃഷിയിറക്കി. യുവാക്കളുടെ കൂട്ടായ്മയാണ് കര്‍ഷകരായത്. വനാതിര്‍ത്തി പ്രദേശത്തെ വന്യമൃഗശല്യം കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
കൊട്ടുവടിയില് നിന്ന് ഉയരുന്ന ഈ ശബ്ദമാണ് ഇവരുടെ പ്രതിരോധം. വന്യജീവികള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നതു തടയാനാണിത്. എന്നാല്‍ , രാത്രി കാലങ്ങളില്‍ വന്യജീവികള്‍ വരുമ്പോള്‍ പ്രതിരോധിക്കാനും കഴിയുന്നില്ല. നാലു ഹെക്ടറിലാണ് നെല്‍കൃഷി. വനംവകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കോളനിക്കാരെ സഹായിച്ചു. അങ്ങനെയാണ്, കൃഷിയിറക്കിയത്. ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള കോളനിയിലെ യുവാക്കള്‍ വരെ കൃഷിയിറക്കാന്‍ ഒപ്പംകൂടി. കൃഷിയിടത്തിനു ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇരച്ചെത്തുന്ന വന്യജീവികളെ തടയാനുള്ള ശേഷി ഈ വേലികള്ക്കില്ലെന്ന് മാത്രം.