തനി നാടൻ മത്സരങ്ങളൊരുക്കിയായിരുന്നു ഇടുക്കിയിലെ ഗ്രാമങ്ങളിൽ ഓണോത്സവം. ഉത്രാടപുലരിയിൽ തുടങ്ങിയ ആഘോഷങ്ങൾ തിരുവോണനാളിലും തുടരുകയാണ്.
ടയറിന്റെ ഇട്ടാവട്ടത്തിലൂടെ ഫുട്ബോൾ അടിച്ചു കയറ്റണം. സംഭവം സിംപിളാണ് പക്ഷെ പവർഫുള്ളുമാണ്. തോറ്റു പിൻമാറിയവർ താറാവിന്റെ കഴുത്തിൽ വളയമിടാൻ തീരുമാനിച്ചു. ചിലർ കരുത്തരിൽ കരുത്തനെ ന്നൊക്കെ പ്രഖ്യാപിച്ച് അക്കരപറ്റാൻ വടത്തിൽ തൂങ്ങി.നെയ്യശേരി ഗ്രാമത്തിലെ കാഴ്ചകൾക്കപ്പുറം കോട്ടക്കവലയിൽ നാടൻ പന്തുകളി. പുലിക്കളിയും വള്ളംകളിയുമായി ഇടുക്കിയിൽ അങ്ങും ഇങ്ങും ഓണോത്സവം തുടരുകയാണ്.