കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. റോഡ് അറ്റകുറ്റപ്പണി നടത്താത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മിഷന് സ്വമേധയാ കേസെടുത്തു. നഗര റോഡുകളുടെ ശോച്യാവസ്ഥ തുറന്നു കാട്ടിയുളള മനോരമ ന്യൂസ് എറണാകുളം സവാരി വാര്‍ത്താ പരമ്പരയുടെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍
നല്ല റോഡുകളിലൂടെ സഞ്ചരിക്കാനുളള അവകാശം മനുഷ്യന്റെ ജീവിക്കാനുളള അവകാശത്തിന്റെ ഭാഗമാണെന്നാണ് മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാന്റെ പക്ഷം. ഇതുറപ്പാക്കാന്‍ സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ബാധ്യതയുണ്ടെന്നും കമ്മിഷന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണിയില്‍ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. അടുത്തമാസത്തെ സിറ്റിങ്ങില്‍ കേസ് പരിഗണിക്കും മുമ്പ് റോഡുകളുടെ നിര്‍മാണം പൂര്‍്ത്തിയാക്കണമെന്നും കമ്മിഷന് മരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.