തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ കിലോമീറ്ററുകളോളം റോഡ് തകര്‍ന്നു. തൃശൂര്‍ ജില്ലയിലെ കുതിരാന്‍ മുതല്‍ പട്ടിക്കാട് വരെയുള്ള ഭാഗത്ത് പലയിടത്തും റോഡില്ല.
പാലക്കാട് നിന്ന് തെക്കന്‍ കേരളത്തിലേക്ക് വരുന്ന നൂറു കണക്കിന് ലോറികള്‍. തൃശൂര്‍. പാലക്കാട് റൂട്ടിലോടുന്ന നിരവധി സ്വകാര്യ ബസുകള്‍. ഇതിനെല്ലാം പുറമെ, കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന ഇതരസംസ്ഥാനത്തു നിന്നുള്ള സന്ദര്‍ശകര്‍. ഇവരൊക്കെ, ശപിക്കുന്ന യാത്രയാണ് ദേശീയപാതയിലേത്.
മഴ കൂടി പെയ്തതോടെ ചളിക്കുളമായി ദേശീയപാത. കുഴിയിലിറങ്ങി കയറുമ്പോഴേക്കും ഒന്നിനു പുറകെ ഒന്നായി വാഹനങ്ങളുടെ നിര. ദേശീയപാതയുടെ നിര്‍മാണം ഒച്ചിഴയും പോലെയാണ്. തുരങ്കത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. റോഡ് ഈ നിലയ്ക്കാണെങ്കില്‍ ഇനി മുതല്‍ സര്‍വീസ് നടത്തേണ്ടെന്ന തീരുമാനത്തിലാണ് സ്വകാര്യ ബസുടമകള്‍. ഇതിനിടെ, റോഡിലെ കുഴിയടയ്ക്കാന്‍ കലക്ടര്‍ ഇടപ്പെട്ട് തുക അനുവദിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പെങ്കിലും കുഴിയടച്ചില്ലെങ്കില്‍ യാത്ര വീണ്ടും ദുരിതമാകും.