വീടുപണിക്ക് ആവശ്യമായ മികച്ച നിര്‍മ്മാണ വസ്തുക്കള്‍ പരിചയപ്പെടുത്തുന്ന വനിത വീട് പ്രദര്‍ശനത്തിന് കോഴിക്കോട് തുടക്കമായി. ഡെന്‍വുഡിന്‍റെ സഹകരണത്തോടെ ലുലു മാള്‍ ഗ്രൗണ്ടിലാണ് പ്രദര്‍ശനം നടക്കുന്നത്. നൂറോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ അണി നിരക്കുന്നത്.
വീടു നിര്‍മ്മിക്കാനും അകത്തളങ്ങള്‍ ഭംഗിയാക്കാനും വേണ്ട ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും അടുത്തറിയുവാനുള്ള അവസരമാണ് വനിത വീട് പ്രദര്‍ശനത്തിലൂടെ ആളുകള്‍ക്ക് ലഭിക്കുന്നത്. കോഴിക്കോട് ലുലു മാളിന്‍റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനം കോര്‍പ്പറേഷന്‍ മേയര്‍ ഒ.സദാശിവന്‍ ഉദ്ഘാടനം ചെയ്തു.
കട്ടിള ,ജനല്‍, വയറിങ്ങ് സാധനങ്ങള്‍ തുടങ്ങി ആധുനിക അടുക്കളുടെ ഡിസൈനുകള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. വീടു നിര്‍മ്മാണത്തിനാവശ്യമായ സേവനങ്ങളും ലഭിക്കും. ഇന്‍ററീയര്‍ രംഗത്ത് പ്രമുഖ ബ്രാന്‍ഡായ ഡെന്‍വുഡിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം നടക്കുന്നത്.ഡെന്‍വുഡിന്റെ പുതിയ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം പ്രവേശനം സൗജന്യമാണ്