വീടിനുള്ളിൽ വളര്‍ത്താന്‍ ഇന്ന് പലതരം ഇൻഡോർ ചെടികൾ ലഭ്യമാണ്. കിടപ്പുമുറിയിലും ബാൽക്കണിയിലും അടുക്കളയിലും മാത്രമല്ല, ബാത്‌റൂമിൽ വളർത്താനുള്ള ചെടികളും വിപണിയിലുണ്ട്. ഭംഗി മാത്രമല്ല, വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നത് സന്തോഷവും സമാധാനവുമൊക്കെ നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാത്റൂമിനുള്ളിൽ വളർത്താവുന്ന ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം.
ആന്തൂറിയം
ബാത്‌റൂമിൽ വളർത്താൻ പറ്റിയ ചെടിയാണ് ആന്തൂറിയം. വെളിച്ചവും നേരിട്ടല്ലാത്ത സൂര്യപ്രകാശവും ഇവയ്ക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ ബാത്റൂമിന്‍റെ വിൻഡോ സൈഡിൽ ആന്തൂറിയം വളർത്താം.
പീസ് ലില്ലി
വായുവിനെ ശുദ്ധീകരിക്കാൻ കഴിയുന്ന ചെടിയാണ് പീസ് ലില്ലി. വെള്ള പൂക്കളുള്ള പീസ് ലില്ലി ബാത്റൂമിലും വളർത്താൻ സാധിക്കും. പ്രകൃതിദത്തമായ വെളിച്ചവും ഈർപ്പവും ചെടിക്ക് ആവശ്യമാണ്.
അലുമിനം പ്ലാന്‍റ്
ഈർപ്പമുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്ന ചെടിയാണ് അലുമിനം പ്ലാന്‍റ്. വലിപ്പത്തില്‍ ചെറുതായതുകൊണ്ട് തന്നെ ഇത് ബാത്‌റൂമിൽ വളർത്താൻ നല്ലതാണ്. നേരിട്ടല്ലാത്ത സൂര്യപ്രകാശം അലുമിനം പ്ലാന്‍റിന് ആവശ്യമാണ്.
ഒലിവ് ട്രീ
ഒലിവ് ട്രീ ബാത്‌റൂമിൽ വളർത്താൻ പറ്റിയ ചെടികളിലൊന്നാണ്. വളരെ കുറച്ച് പരിചരണം മാത്രമാണ് ഇവയ്ക്ക് ആവശ്യം. ഈർപ്പവും ചൂടും ആവശ്യമുള്ള ഒലിവ് ട്രീക്ക് കൃത്യമായ ഇടവേളകളിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം.