ladak-marathone

TOPICS COVERED

ലോകത്തെ ഏറ്റവും ഉയരം കൂടിയ മാരത്തണുകളിൽ ഒന്നായ ലഡാക്ക് മാരത്തണിൽ പങ്കെടുക്കാൻ മലയാളി സംഘം. കണ്ണൂർ തലശ്ശേരിയിൽ നിന്ന് ആറംഗസംഘം ഇന്ന് ലഡാക്കിലേക്ക് പുറപ്പെടും. ദിവസങ്ങളായി തീവ്ര പരിശീലനം പൂർത്തിയാക്കിയാണ് സംഘം ഇന്ന് യാത്ര തിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 11,000 മുതൽ 18000 അടി വരെ ഉയരത്തിലാണ് ലഡാക്ക്. ഇവിടെ നടക്കുന്ന മാരത്തണിൽ പങ്കെടുക്കാൻ അസാമാന്യ ധൈര്യം വേണം. വായു സഞ്ചാരം കുറഞ്ഞ മേഖലയിൽ മാരത്തൺ ഓടാൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു തലശ്ശേരിയിൽ നിന്നുള്ള ഈ സംഘം. സോൾസ് ഓഫ് തലശ്ശേരി മരത്തൺ കൂട്ടായ്മയിലെ ഹരീഷ് അഹമ്മദ് , ജിജേഷ് അമ്പായത്ത്, എം.എം.കെ. റിയാസ്, സുരേഷ് ബാബു കയഞ്ചേരി, പി.വി. ഷൈജിത്ത്, അമീർ ഒറ്റക്കണ്ടത്തിൽ എന്നിവരാണ് മാരത്തണിൽ ഓടാൻ പോകുന്നത്. 

മുൻപ് പങ്കെടുത്ത മാരത്തണുകളുടെ വിവരങ്ങൾ കൈമാറിയാണ് ലഡാക്ക് മാരത്തണിൽ പങ്കെടുക്കാൻ  സംഘം യോഗ്യത നേടിയത്. കഴിഞ്ഞ ജൂണിൽ സംഘം എവറസ്റ്റ് ബേസ് ക്യാമ്പിലും എത്തിയിരുന്നു. ഇങ്ങനെയാണ് സാഹസിക മാരത്തയിൽ പങ്കെടുക്കാൻ ആവേശം കിട്ടിയത്. അടുത്തവർഷം ജൂണിൽ യൂറോപ്പിലെ ഏറ്റവും വലിയ പർവതമായ എൽബ്രസിലും കയറാൻ സംഘം പദ്ധതി ഇട്ടുകഴിഞ്ഞു. 

ENGLISH SUMMARY:

Ladakh Marathon, one of the world's highest marathons, will see participation from a determined team of six from Thalassery, Kerala. This dedicated group has completed rigorous training to compete in the extreme conditions of the high-altitude event.