KL 01 BR 9569 എന്ന ജീപ്പ് കൊണ്ടുവന്നിട്ട ശേഷം സ്റ്റാര്‍ട്ട് ചെയ്യാതെ ഇട്ടിരുന്നതിനാല്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആളുകള്‍ പാണ്ഡ്യാലമുക്കിലെ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും എത്തിയതോടെയാണ് ജീപ്പില്‍ പൊലീസ് കാവല്‍ ഒരുക്കിയത്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കണ്ണൂരിലെ വീടിന് മുന്നില്‍ പത്ത് വര്‍ഷമായി മോക്ഷമില്ലാതെ കിടന്ന പൊലീസ് ജീപ്പ് ഒടുവില്‍ മാറ്റി. പാണ്ഡ്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നില്‍ മിനി പൊലീസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന ജീപ്പ് കഴിഞ്ഞ ദിവസം രാത്രിയിലാണ് കെട്ടിവലിച്ച് മാറ്റിയത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഇരിക്കാനും വിശ്രമത്തിനും ഉപയോഗിച്ചത് ഈ ജീപ്പായിരുന്നു. ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ കാവല്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയിട്ടില്ല.
KL 01 BR 9569 എന്ന ജീപ്പ് കൊണ്ടുവന്നിട്ട ശേഷം സ്റ്റാര്‍ട്ട് ചെയ്യാതെ ഇട്ടിരുന്നതിനാല്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആളുകള്‍ പാണ്ഡ്യാലമുക്കിലെ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും എത്തിയതോടെയാണ് ജീപ്പില്‍ പൊലീസ് കാവല്‍ ഒരുക്കിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ഒരു സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നത്. ജീപ്പ് മാറ്റിയതോടെ വിശ്രമിക്കാനുള്ള സ്ഥലം നഷ്ടമായ പൊലീസുകാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ENGLISH SUMMARY:
An abandoned police jeep parked for nearly ten years in front of Pinarayi Vijayan's residence at Pandyalamukku in Kannur has finally been towed away. The vehicle (KL 01 BR 9569), which served as a stationary mini police station and rest spot for security personnel, had been non-functional since it was first stationed there. Police guard deployment was initially arranged at the location when visitors and video creators began gathering near the house during Vijayan's tenure as Chief Minister. Although the vehicle has been removed, the police security detail remains active, with the Commissioner confirming that alternative arrangements will be provided for the officers on duty.