അരുണാചല്‍ പ്രദേശില്‍ ഓണം ആഘോഷിക്കുന്ന ഒരു അസം സ്വദേശിനിയെ പരിചയപ്പെടാം. മലയാളം ഓണപ്പാട്ടുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ സോഗ്‌വാലെ എന്ന ഗ്രേസിയുടെ വിശേഷങ്ങള്‍ കാണാം.
അസം സ്വദേശിനിയാണ് സോഗ്‌വാലെ. അരുണാചലിലെ സ്കൂളില്‍ ടീച്ചറായി ജോലിതേടി എത്തിയതോടെയാണ് കേരളവുമായുള്ള ബന്ധം തുടങ്ങിയത്. ഇതേ സ്കൂളിലെ അധ്യാപകനായ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി സനല്‍കുമാറിനെ വിവാഹം കഴിച്ചതോടെ പാതിമലയാളിയായി. 2016ലായിരുന്നു വിവാഹം. അതോടെ വിളിപ്പേര് ഗ്രേസ് എന്നായി. 10 വര്‍ഷം കൊണ്ട് മലയാളത്തെയും കേരളത്തെയും അടുത്തറിഞ്ഞു. മക്കളായ കൃഷ്ണവേണി, കാശിനാഥ് എന്നിവര്‍ക്കൊപ്പം അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാം ജില്ലയിലാണ് താമസം.
നാലഞ്ചുതവണ സനല്‍കുമാറിനൊപ്പം കേളത്തില്‍വന്നിട്ടുണ്ട്. ഇത്തവണ ഓണം അരുണാചലില്‍തന്നെ. അടുത്തവര്‍ഷം നാട്ടില്‍ ഓണം ആഘോഷിക്കണമെന്നാണ് ആഗ്രഹം