• അതിർത്തി സംബന്ധിച്ച് കേരള - തമിഴ്നാട് തർക്കം നിലനിൽക്കുന്ന പ്രദേശമാണ് സിങ്കപ്പാറ. കഴിഞ്ഞ രണ്ടുമാസത്തിനിടെ സിങ്കപ്പാറയിൽ നിന്നും രണ്ട് യുവാക്കൾ കൊക്കയിലേക്ക് വീഴുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു

ഇടുക്കി കൊളുക്കുമല സിങ്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം മുന്നറിയിപ്പില്ലാതെ അടച്ച് തമിഴ്നാട്. ഇന്നലെ പൊലീസ് - റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നീക്കം. വിഷയത്തിൽ കേരള പൊലീസും റവന്യു അധികൃതരും ഇടപെട്ടതോടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ തീരുമാനമായി. തുടർച്ചയായി  അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സിങ്കപ്പാറയിലേക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കി. അതിർത്തി സംബന്ധിച്ച് കേരള - തമിഴ്നാട് തർക്കം നിലനിൽക്കുന്ന പ്രദേശമാണ് സിങ്കപ്പാറ. കഴിഞ്ഞ രണ്ടുമാസത്തിനിടെ സിങ്കപ്പാറയിൽ നിന്നും രണ്ട് യുവാക്കൾ കൊക്കയിലേക്ക് വീഴുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തലകറങ്ങി വീണ യുവാവിനെ സാഹസികമായാണ് രക്ഷപെടുത്തിയത്.

ENGLISH SUMMARY:

Tamil Nadu authorities, led by police and revenue officials, unexpectedly closed tourist entry to Singappara in Idukki's Kolukkumalai region without prior warning. The restriction was enforced as a temporary measure due to a continuous series of accidents, including an incident where two youths fell into a gorge over the past two months resulting in one fatality, followed by the dramatic rescue of another tourist who collapsed there recently. Singappara is an area with an ongoing border dispute between Kerala and Tamil Nadu. Following intervention by Kerala police and revenue officials, both sides have agreed to resolve the issue through discussions.