File Image Credit: Manorama ( Josekutty Panackal)

റെയില്‍വേ സ്റ്റേഷനിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് കവര്‍ അലക്ഷ്യമായി വലിച്ചെറിയുന്നവരെയും നടന്ന് പോകുന്ന വഴിയില്‍ പ്ലാറ്റ്ഫോമിലും അല്ലാതെയും തുപ്പുന്നവരെയും കണ്ടിട്ടില്ലേ? ഈ കാഴ്ചയ്ക്ക് അവസാനമുണ്ടാക്കാനുള്ള ദൗത്യത്തിലാണ് റെയില്‍വേ. ഈസ്റ്റേണ്‍ റെയില്‍വേയാണ് ശുചിത്വ പരിപാടിയുടെ ഭാഗമായി കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും പിഴ ഈടാക്കാനാണ് നീക്കം. ഇങ്ങനെ ചെയ്യുന്നതായി കണ്ടെത്തിയാല്‍ ഓരോ തവണയും 200 രൂപ വീതമാകും പിഴ ഈടാക്കുക. 

റെയില്‍വേ സ്റ്റേഷനും ട്രെയിനും ഇത്തരത്തില്‍ വൃത്തികേടാക്കുന്നവരെ കണ്ടാല്‍ ചിത്രമെടുത്ത് വാട്സാപ്പ് വഴി അധികൃതര്‍ക്ക് കൈമാറാനുള്ള സൗകര്യവും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. 9002022780 ആണ് വാട്സാപ്പ് നമ്പര്‍.  ഇതിന് പുറമെ പരിശോധനയ്ക്കായി ആര്‍പിഎഫിനും ചുമതല നല്‍കി. സിസിടിവികള്‍ നിരന്തരം പരിശോധിക്കുമെന്നും ഇതനുസരിച്ച് നടപടി ഉടനടി കൈക്കൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു. 

' ബിസ്കറ്റ് കഴിച്ച് കവര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയോ, സ്റ്റേഷനിലോ ട്രെയിനിലോ തുപ്പുകയോ ചെയ്യുന്നത് ഇനി സൂക്ഷിച്ച് വേണം. ഓരോ തവണ അങ്ങനെ ചെയ്യുമ്പോഴും 200 രൂപ വീതം പിഴയായി നല്‍കേണ്ടി വരും. ട്രാക്കില്‍ ആളുകള്‍ വലിച്ചെറിയുന്ന മാലിന്യം ഒരാള്‍ നടന്ന് പെറുക്കിയെടുക്കുക ശ്രമകരമാണ്. അപകടകരവുമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവികളുടെയും യാത്രക്കാരുടെയും സഹകരണത്തോടെ പുതിയ സംവിധാനം കര്‍ശനമായി നടപ്പിലാക്കും. ഇത്തരത്തില്‍ ചിത്രങ്ങള്‍ അയച്ച് റെയില്‍വെയെ സഹായിക്കുന്നവരെ ക്യാപ്റ്റന്‍ ക്ലീന്‍ എന്നാകും വിശേഷിപ്പിക്കുകയെന്നും സര്‍ക്കുലറില്‍ പറയുന്നു. 

ENGLISH SUMMARY:

Eastern Railway has launched a rigorous new cleanliness initiative aimed at curbing the rampant issue of littering and spitting within railway stations and on trains. Under these strict new guidelines, individuals caught discarding plastic wrappers, bottles, or other waste, as well as those found spitting on platforms, will face an immediate penalty of Rs 200 per violation. To ensure effective enforcement, the railway has empowered the Railway Protection Force (RPF) to conduct regular checks and will utilize CCTV surveillance to monitor and identify offenders. Furthermore, a new mechanism has been introduced allowing passengers to act as "Captain Clean" by capturing photos of violations and reporting them directly to authorities via WhatsApp. This move addresses the significant health and safety hazards posed to railway staff who are often forced to clear debris from tracks in dangerous conditions. Through these comprehensive measures, the railway administration aims to foster a cleaner, more hygienic environment for all travelers, emphasizing the collective responsibility required to maintain public infrastructure