രാജ്യത്ത് സാധാരണക്കാര്‍ ആശ്രയിക്കുന്ന ഏറ്റവും വലിയ ഗതാഗത ശൃംഘലയാണ് ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരത് അടക്കമുള്ള ന്യൂതന സംവിധാനങ്ങള്‍ റെയില്‍വേ അവതരിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും റെയില്‍വേ സംവിധാനങ്ങളെ കുറിച്ച് ഉയരാറുള്ള പരാതികള്‍ അനവധിയാണ്. മിക്കവാറും പേരും ഈ പരാതികള്‍ സമൂഹമാധ്യമങ്ങളിലാണ് പങ്കുവയ്ക്കാറുള്ളത്. ചുരുക്കം ചിലര്‍ ഉപഭോക്തൃ കോടതിയിലടക്കം പരാതിയുമായി ചെല്ലാറുണ്ട്. എന്നാല്‍ ഏതെങ്കിലും ട്രെയിനുകളിൽ യാത്രചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അസൗകര്യമുണ്ടായെങ്കില്‍ ഈ വിഷയം ചുണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷിക്കാം എന്ന് നിങ്ങള്‍ക്കറിയാമോ? അതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് മാത്രം.
മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, എസി കോച്ചുകളില്‍ എസി പ്രവര്‍ത്തിക്കാതിരിക്കുക, ട്രെയിന്‍ മറ്റൊരു റൂട്ടിലൂടെ ഗതി മാറി സഞ്ചരിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആര്‍) ഫയൽ ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കും. ഐആര്‍ടിസിയുടെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിഡിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങിനെയെന്ന് നോക്കാം.
ടിഡിആര്‍ എങ്ങനെ ഫയല്‍ ചെയ്യാം
ഐആർസിടിസി വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്യുക
ഫയൽ ടിഡിആര്‍ തിരഞ്ഞെടുക്കുക
ടിഡിആര്‍ ഫയൽ ചെയ്യേണ്ട പിഎന്‍ആര്‍ തിരഞ്ഞെടുക്കുക
ടിഡിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാരണം തിരഞ്ഞെടുക്കുക
യാത്രക്കാരുടെ പട്ടികയിൽ നിന്നും യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുത്ത് ടിഡിആര്‍ ഫയല്‍ ചെയ്യാം
നിർദ്ദേശങ്ങൾ കൃത്യമായി വായിച്ചതിനുശേഷം മാത്രം കണ്‍ഫര്‍മേഷന്‍ കൊടുക്കുക
പിന്നാലെ വിജയകരമായി ടിഡിആര്‍ ഫയല്‍ ചെയ്തു എന്ന സന്ദേശം ലഭിക്കും
ടിഡിആര്‍ ഫയല്‍ ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. വിവിധ സാഹചര്യങ്ങളിൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് പ്രത്യേക സമയപരിധിയുമുണ്ട് അതിനുള്ളിൽ അഭ്യർത്ഥന സമർപ്പിക്കണം. അതേസമയം കണക്റ്റിങ് ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഐആർസിടിസി ട്രെയിനുകളിൽ അനുവദനീയമല്ലാത്തതുകൊണ്ടുതന്നെ കണക്റ്റിങ് യാത്രാ ടിക്കറ്റുകൾക്ക് റീഫണ്ട് ബാധകമല്ല.
അതായത് ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകിയിട്ടാണ് എത്തിയത്, യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ല എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം വരെ ടിഡിആര്‍ സമര്‍പ്പിക്കാം.
ട്രെയിനില്‍ നിങ്ങള്‍ ബുക്ക് ചെയ്ത ശരിയായ കോച്ച് ഘടിപ്പിച്ചിട്ടില്ല അല്ലെങ്കില്‍ താഴ്ന്ന ക്ലാസില്‍ യാത്രചെയ്യേണ്ടി വരിക ഇതുമൂലമുള്ള ടിക്കറ്റ് നിരക്കിലുള്ള വിത്യാസം എന്നിവയ്ക്ക് രണ്ട് ദിവസം വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം.
കോച്ചിലെ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ട്രെയിൻ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തിന് 20 മണിക്കൂറിനുള്ളിൽ ടിഡിആര്‍ ഫയല്‍ ചെയ്യാം.
കണ്‍ഫോം ചെയ്ത എല്ലാ യാത്രക്കാരും യാത്ര ചെയ്തിട്ടില്ലെങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 4 മണിക്കൂർ മുമ്പ് വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം
ട്രെയിൻ വഴിതിരിച്ചുവിട്ടു യാത്രക്കാര്‍ യാത്ര ചെയ്തില്ല എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം
ട്രെയിൻ വഴിതിരിച്ചുവിട്ടു യാത്രക്കാര്‍ കയറുന്ന സ്റ്റേഷനിലൂടെ കടന്നുപോയിട്ടില്ല എങ്കില്‍ എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം
ട്രെയിൻ വഴിതിരിച്ചുവിട്ടു ലക്ഷ്യസ്ഥാനത്തുകൂടെ കടന്നുപോയിട്ടില്ല എങ്കില്‍ എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം
ലോവർ ക്ലാസിൽ യാത്ര ചെയ്ത യാത്രക്കാരുടെ നിരക്കിലെ വ്യത്യാസം സംബന്ധിച്ച പരാതികള്‍ക്ക് 2 ദിവസം വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം
ഭാഗികമായി ഉപയോഗിച്ച ടിക്കറ്റിന് റീഫണ്ട് ലഭിക്കാനായി യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം
ലോവർ ക്ലാസിൽ റിസർവേഷന്‍ യാത്രക്കാര്‍ക്ക് അങ്ങിനെ യാത്ര ചെയ്യാനായില്ലെങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂറിനുള്ളിൽ റീഫണ്ട് ഫയല്‍ ചെയ്യാം
കോച്ച് തകരാറിലായതിനാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂറിനുള്ളിൽ ടിഡിആര്‍ ഫയല്‍ ചെയ്യാം
ലക്ഷ്യസ്ഥാനം എത്താതെ ട്രെയിന്‍ യാത്ര അവസാനിപ്പിച്ചാല്‍ യാത്രക്കാരന്‍ എത്തിച്ചേരേണ്ട സ്ഥലത്തിന് 72 മണിക്കൂർ മുന്‍പ് വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം
ആര്‍എസി യാത്രക്കാര്‍ സഞ്ചരിച്ചിട്ടില്ല എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം. പൂര്‍ണമായ ടിഡിആര്‍ നിര്‍ദേശങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക
ENGLISH SUMMARY:
Indian Railways passengers can now file for a refund using the Ticket Deposit Receipt (TDR) system under various circumstances like train delays over 3 hours, AC failures, wrong coach allocation, or train diversion. This guide explains how to file a TDR through the IRCTC website or app, what conditions are eligible, and the exact time limits for each scenario. Filing correctly and within the permitted window ensures hassle-free refund processing from IRCTC. Know your rights as a railway passenger and make informed decisions.