അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം പലരും വിമാനയാത്രയെ തെല്ല് ആശങ്കയോടെയാണ് കാണുന്നത് . യാത്രകള്‍ ഒഴിവാക്കാന്‍ കഴിയാത്തവരുടെ ചിന്ത അപകടങ്ങള്‍ ഉണ്ടായാല്‍ എങ്ങിനെ രക്ഷപ്പെടാം എന്നതിലാണ്. ഇതിനായി പലരും തിരഞ്ഞെടുക്കുന്നതാകട്ടെ എമര്‍ജന്‍സി എക്സിറ്റിന് അടുത്തുള്ള സീറ്റും. വിശ്വാസ് എന്ന ചെറുപ്പക്കാരന്‍റെ അല്‍ഭുതരക്ഷയാണ് ഈ ഡിമാന്‍ഡിന് പിന്നിലെ കാരണം.
അപകടത്തിന് ശേഷം പല സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സേഴ്സും എമര്‍ജന്‍സി എക്സിറ്റ് എങ്ങനെ തുറക്കാം എന്നാണ് തങ്ങളുടെ വിഡിയോകളിലൂടെ പറയുന്നത്. ഇതറിഞ്ഞ ശേഷമേ വിമാനയാത്ര ചെയ്യാവു എന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് മലയാളി കാബിന്‍ക്രൂവും കണ്ടന്‍റ് ക്രിയേറ്ററുമായ മരിയ വര്‍ഗീസ്.
എമര്‍ജന്‍സി എക്സിറ്റ് ഡോറുകള്‍ തുറക്കുന്നത് എല്ലാവര്‍ക്കും കാണിച്ച് കൊടുക്കില്ലെന്നും ആ ഡോറിന് അടുത്ത് ഇരിക്കുന്നവര്‍ക്ക് മാത്രമാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുകയെന്നും അതും അപകടസാഹചര്യത്തില്‍ കാബിന്‍ക്രൂവിനെ സഹായിക്കാന്‍ സന്നദ്ധരാണോ എന്ന് അവരോട് ചോദിച്ചതിന് ശേഷമാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും മരിയ പറയുന്നു. വിശ്വാസ് രക്ഷപ്പെട്ടത് ഡോര്‍ തുറന്നിട്ടല്ല തെറിച്ചുവീണതാണ് അത് അല്‍ഭുതമാണ്.
അടിയന്തരഘട്ടമാണെങ്കിലും യാത്രക്കാരുടെ ഇഷ്ടത്തിന് എമര്‍ജന്‍സി എക്സിറ്റ് ഡോറുകള്‍ തുറക്കരുതെന്നും ഇവാകുവേറ്റേ് എന്ന് ക്രൂ പറഞ്ഞതിന് ശേഷം മാത്രമേ ഡോര്‍ തുറക്കാവു. വ്യക്തമായി അറിയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മരിയ പറയുന്നു.