pencil-art

വ്യത്യസ്തമായ ഒരു ചിത്ര രചന കാണാം ഇനി. കടലാസ് പെന്‍സില്‍ പൊടി ഉപയോഗിച്ചു മനോഹരങ്ങളായ ചിത്രങ്ങള്‍ തീര്‍ക്കുന്ന ബാലുശേരി നന്‍മണ്ട കരിയാത്തന്‍കാവ് സ്വദേശി നിമാ ഗീരീഷ്. ആരും നടക്കാത്ത വേറിട്ട വഴിലൂടെ ഒരു കലാ സഞ്ചാരം.

പെന്‍സില്‍ ആര്‍ട്ടെന്നു നമ്മില്‍ പലരും കേട്ടിരിക്കാം. എന്നാല്‍ പെന്‍സില്‍ പൗഡര്‍ ആര്‍ട്ടെന്നതു കൗതുകം തന്നെയാണ്. ഇവിടെ കടലാസ് പെന്‍സില്‍ പൊടിച്ചെടുക്കയാണ് ആദ്യം ചെയ്യുന്നത്. പിന്നെ ഏകാഗ്രതയോടെ പൊടിയില്‍ കയ്യും മനസും ഓടുന്നതോടെ ഇതുപോലെ മനോഹര ചിത്രങ്ങളാവും. ഏതു തരം കലയാണന്നുപോലും കലാകാരിയായ നിമാ ഗിരീഷിനറിയില്ല.

കോവിഡ് കാലത്തെ യൂട്യൂബ് കാഴ്ചയില്‍ നിന്നാണു ആശയം നാമ്പെടുന്നത്. പിന്നീട് വരച്ചും തിരുത്തിയുമാണു സ്വന്തമായി വഴി കണ്ടെത്തുന്നത്.  വരച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് എക്സിബിഷന്‍ നടത്താന്‍ വഴി തേടുകയാണ് ഈ വേറിട്ട കലാകാരി.

ENGLISH SUMMARY:

Pencil powder art created by Nima Girish from Balussery showcases a unique and innovative technique using paper pencil dust. This inspiring journey of self-taught artistry highlights how creative passion emerged during the COVID-19 pandemic through YouTube exploration.