മകന്റെ ഓർമകളിൽ കവിത സമാഹാരം പുറത്തിറക്കി അമ്മ. ആലപ്പുഴ കാക്കാഴം പുതുവൽ മായ സുന്ദരനാണ് 28കവിതകളടങ്ങിയ സമാഹാരം പുറത്തിറക്കിയത്.
10 വർഷം മുൻപാണ് മായയുടെ മകൻ സുബിൻ മരിച്ചത്. പിന്നെ നീറുന്ന ഓർമകളിലായി ജീവിതം. ഹോം നേഴ്സായി ജോലി ചെയ്യുന്നതിനിടെയിൽ കിട്ടിയ സമയങ്ങളിലാണ് എഴുത്ത്. അങ്ങനെ വർഷങ്ങളെടുത്തു എഴുതിയ കവിതകൾ പുസ്തകമാക്കി. അവ എഴുത്തുകാരനും അധ്യാപകനുമായ ഡോ. അമ്പലപ്പുഴ ഗോപകുമാറിനെ കാണിച്ചു. അങ്ങനെ അവ പുസ്തകമായി.
സുബിൻ്റെ അമ്മയും ഒരു പിടി കവിതകളും എന്നാണ് പുസ്തകത്തിന്റെ പേര്. പ്രണയവും മഴയും സങ്കടങ്ങളും, കണ്ട കാഴ്ചകളുമൊക്കെ വിഷയമായി. അമ്പലപ്പുഴയിലെ അധ്യാപികയായ ശ്രീരഞ്ജിനിയുടെ നിർദേശ പ്രകാരം കവിയും മുൻ അധ്യാപകനുമായ സി.പ്രദീപ് പുസ്തക പ്രകാശനം ചെയ്തു.
ENGLISH SUMMARY:
Malayala Manorama Online News reports on Maya Sundaran, a grieving mother from Alappuzha who published a poignant poetry collection titled Subinte Ammayum Oru Pidi Kavithakal in memory of her late son. Working as a home nurse, she channeled her decade of sorrow into 28 heartfelt poems that celebrate life, loss, and nature.