വിമാന യാത്രയിൽ സ്ഥിരമായുണ്ടാകുന്ന ചില തർക്കങ്ങളും ആളുകളുടെ പെരുമാറ്റത്തിൽ വരുന്ന പ്രശ്നങ്ങളും സ്ഥിരമായി വാർത്തകളിൽ ഇടം നേടാറുണ്ട്. ഫ്രോണ്ടിയർ എയർലൈൻസിലെ ഒരു യാത്രക്കാരൻ സഹയാത്രികന്റെ മോശം പേരും മാറ്റം മൂലം ബുക്ക് ചെയ്ത സീറ്റ് നഷ്ട്ടപ്പെട്ട സംഭവമാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
‘വ്യൂ ഫ്രം ദ് വിങ്’ എന്ന ട്രാവൽ ബ്ലോഗ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അറ്റ്ലാന്റയിൽ നിന്ന് ഫ്ലോറിഡയിലെ ജാക്സൺവില്ലിലേക്കുള്ള വിമാനത്തിൽ നവംബർ 8 ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരൻ താൻ മുൻകൂട്ടി ബുക്ക് ചെയ്ത് ഉറപ്പാക്കിയിരുന്നു 28C സീറ്റിൽ എത്തിയപ്പോൾ, മറ്റൊരാൾ ആ സ്ഥാനത്ത് ഇരിക്കുന്നതാണ് കണ്ടത്. അയാളോട് ഇത് തന്റെ സീറ്റ് ആണെന്ന് പറഞ്ഞപ്പോൾ എടുത്തിരിക്കുന്നത് ഭാര്യയാണെന്നും ഭാര്യയ്ക്കൊപ്പം തന്നെ തനിക്കും ഇരിക്കണമെന്ന് മറുപടി പറഞ്ഞു.
എന്നാൽ, അയാൾ ആവശ്യപ്പെട്ടിട്ടും സീറ്റ് മാറികൊടുക്കുന്നതിന് പകരം മധ്യഭാഗത്തെ പിൻഭാഗത്തുള്ള മറ്റൊരു സീറ്റിലേക്ക് പോകണമെന്നായിരുന്നു അഭ്യർഥന. ഇതിന് തയ്യാറല്ലാതിരുന്ന ഇയാൾ തനിക്ക് അവകാശപ്പെട്ട സീറ്റ് തന്നെ വിട്ട് കിട്ടാൻ ഫ്ലൈറ്റ് അറ്റൻഡന്റിനെ സമീപിച്ചു. പക്ഷെ, തർക്കം പരിഹരിച്ചില്ലെന്ന് മാത്രമല്ല, പ്രശ്നമുണ്ടാകാതെ ഇരിക്കാൻ സീറ്റ് ബുക്ക് ചെയ്ത ആളോട് തന്നെ സഹകരിക്കണമെന്ന് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു.
അതേസമയം, പോയിന്റ്സ് ഗൈ അടുത്തിടെ 2,500-ലധികം യുഎസ് പൗരന്മാരിൽ നടത്തിയ സർവേ, കഴിഞ്ഞ അഞ്ച് വർഷമായി വിമാനത്തിൽ യാത്രക്കാർ പാലിക്കേണ്ട മര്യാദകൾ വഷളാകുന്നതായി കണ്ടെത്തിയിരുന്നു. സർവേയിൽ സംസാരിച്ച 42% പേർ തങ്ങൾക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായാണ് വെളിപ്പെടുത്തുന്നത്.