BLAC

പഴയകാല രീതികള്‍ ജെന്‍സികള്‍ ഏറ്റെടുക്കുന്നതാണല്ലോ ഇപ്പോഴുള്ള ട്രെന്‍ഡ്. ഡ്രസിങ്ങിലായാലും മുടിയുടെ കാര്യത്തിലും  പല പല ട്രെന്‍ഡുകള്‍ ഉദയം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ജെന്‍സികള്‍ക്കിടയില്‍ അത്തരത്തില്‍ പുതിയൊരു ട്രെന്‍ഡ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ജെറ്റ് ബ്ലാക്ക് പല്ലുകൾ. ഈ സ്റ്റൈൽ പ്രദർശിപ്പിച്ചത് സെലിബ്രിറ്റി നോർത്ത് വെസ്റ്റ് ആണ്. കറുത്ത പല്ലുകളും സിമുലേറ്റഡ് ഫേസ് ടാറ്റൂകളുമായി അവര്‍ ഒരു വീഡിയോ ചെയ്തതോടെയാണ് സംഭവം ജെന്‍സികള്‍ ഏറ്റെടുക്കുന്നത്. 

BLACK

പറഞ്ഞതുപോലെ, ജെന്‍സികള്‍ക്കിടയില്‍ ട്രെന്‍ഡ് ആകുന്നു എങ്കിലും, ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആസിയൻ സൗന്ദര്യരീതിയാണ്. 

ഇതിന്‍റെ ചരിത്രം ഒന്നറിഞ്ഞാലോ

ഈ ദന്തസൗന്ദര്യം മെച്ചപ്പെടുത്താന്‍ നടത്തുന്ന  ഇത്തരം രൂപകല്‍പനകളെ  ജപ്പാനിൽ ഒഹാഗുറോ എന്നാണ് പറയുന്നത്. അവരുടെ സൗന്ദര്യ രീതിയാണത്. ഇരുമ്പ്, വെനിഗർ, സേക്കി അല്ലെങ്കിൽ ചായങ്ങള്‍  ഉപയോഗിച്ച് പല്ലുകൾ കറുപ്പാക്കുന്നത് സ്ത്രീകളുടെ സൗന്ദര്യം, നവയൗവനത്തിന്‍റെ  ഭാഗമായാണ് ജപ്പാന്‍കാര്‍ കണക്കാക്കുന്നത്.  

വിയറ്റ്നാം, ചൈന, മറ്റ് ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കറുത്ത പല്ലുകൾ സൗന്ദര്യത്തോടൊപ്പം ആത്മസംരക്ഷണത്തിനും ഉപയോഗിച്ചിരുന്നു. ന്യൂം റാം എന്ന പരമ്പരാഗത പ്രക്രിയ ആഴ്ചകള്‍ നീണ്ടുനില്‍ക്കുമായിരുന്നു.

BLA

എല്ലാവരും മറന്ന കള്‍ച്ചര്‍ എങ്ങനെ തിരിച്ചെത്തി?; ഒപിയം സബ്‌കൾച്ചർ

പല്ല് കറുപ്പാക്കൽ 2025ലാണ് റാപ്പ് ലോകത്തേയ്ക്ക് തിരിച്ചെത്തുന്നത്. പ്രത്യേകിച്ച് ആസിയൻ അല്ലെങ്കിൽ ആഫ്രിക്കൻ വംശജർ ആയ ആർട്ടിസ്റ്റുകൾ ഈ “ബ്ലാക്ക് ഗ്രിൽസ്” സൈൻസ് എസ്തറ്റ് മനസ്സിലാക്കി അതില്‍ പുതിയ സ്റ്റൈൽ സൃഷ്ടിച്ചു. അങ്ങനെ ഇത് “ഓപിയം” ഫാഷൻ സബ്‌കൾച്ചറിന്‍റെ ഭാഗമായി.

BL

ഓൺലൈനിൽ ട്രെൻഡുകൾ പുനരുപയോഗിക്കുമ്പോൾ, ചരിത്രപരമായ പശ്ചാത്തലത്തെ കുറിച്ച് അറിവില്ലാതെ ആളുകൾ പരീക്ഷിക്കാറുണ്ട്. കണ്ടു ഇഷ്ടപ്പെട്ടു കോപ്പി ചെയ്യുന്നു. എന്നാല്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കാറില്ല. ഫെയ്സ്ബുക്ക് മേക്കപ്പിലൂടെ പല്ല് കറുപ്പാക്കുന്നവർ, കള്‍ച്ചറിന്‍റെ പ്രാധാന്യവും തിരിച്ചറിയേണ്ടതാണ്. 15 സെക്കൻഡ് വീഡിയോകൾ ഒരു പാരമ്പര്യത്തിന്‍റെ സാംസ്കാരിക മൂല്യം നഷ്ടപ്പെടുത്തുന്ന വിധത്തിൽ ഉപയോഗിക്കരുത്.

ENGLISH SUMMARY:

Gen Z is embracing historical beauty practices, with the black teeth trend, known as Ohaguro in Japan, gaining significant traction online. This ancient Asian beauty ritual, once symbolizing femininity and youth, is being reinterpreted by a new generation.