2025 എന്ന ഒരു ഗംഭീര വര്‍ഷത്തോട് നമ്മള്‍ ഗുഡ്ബൈ പറയുകയാണ്..പ്രതീക്ഷകളോടെ 2026 ലേക്ക് കടക്കുകയാണ്..പുത്തന്‍ പുതുവര്‍ഷത്തെ, 2026 നെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണാലോ പ്രിയപ്പെട്ടവരെ നമ്മള്‍.. .ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയും ജപ്പാനും ചൈനയും എല്ലാം കടന്ന് നമ്മുടെ നാട്ടിലേക്കും ന്യൂയര്‍ എത്താന്‍ പോവുകയാണ്...ആഘോഷ തിമര്‍പ്പിലാണ് നാട്..എവിടെയൊക്കെയാണ് ആഘോഷം എന്ന് ചോദിച്ചാല്‍ എവിടെയാണ് ഇല്ലത്തത് എന്ന് ചോദിക്കേണ്ടിവരും..നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ന്യൂയര്‍ വൈബാണ്..ഫോര്‍ട്ട് കൊച്ചിയിലൊക്കെ തിരക്കോട് തിരക്കാണ്.രണ്ട് പപ്പാഞ്ഞിമാരാണ് ഇത്തവണ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. ക്ലോക്കില്‍ 12 മണിയായാല്‍ 2025 ന്റെ സങ്കടങ്ങളും ദുഖങ്ങളും എല്ലാം പപ്പാഞ്ഞിയെ ഏല്‍പ്പിച്ചു കത്തിച്ച് കളയുന്നതോടെ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതുവര്‍ഷത്തിലേക്ക് കടന്നു എന്നാണ് വിശ്വാസം.
എന്ന് വിചാരിച്ച് ഈ വൈബ് കൊച്ചിയില്‍ മാത്രമേയുളളു എന്ന് കരുതണ്ട..തലസ്ഥാനത്തും കോഴിക്കോടും എല്ലാം കളര്‍ഫുളളാണ്. ബീച്ചുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ആഘോഷം ...അവിടെ മാത്രമോ? നാലാള് കൂടുനിടത്തെല്ലാം അര്‍മാദമാണ്....നമുക്ക് വൈബിനൊപ്പം ചേരാം..