വളർത്തുനായയുടെ മരണത്തിൽ ഹൃദയസ്പര്‍ശിയായ ഫെയ്സ്ബുക്ക് കുറിപ്പുമായി നടനും സംവിധായകനുമായ അഖിൽ മാരാർ. ‘എന്റെ ഹൃദയം പറിച്ചു കൊണ്ട് എന്റെ പൊന്ന് മോൾ പോയി... ഒരിക്കലും തകരില്ല എന്ന് കരുതിയ ഞാൻ ഒന്നുമല്ലാതായി പോയി.. കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ഒപ്പം ഉറങ്ങുന്ന ഞങ്ങളുടെ മൂന്നാമത്തെ മകളായ എന്റെ ശീശു ഞങ്ങളെ വിട്ട് പോയി.. എന്റെ നെഞ്ച് പറിയുന്ന വേദനയാണ്.. ’ എന്നാണ് അഖിൽ കുറിച്ചത്. വളർത്തുനായയോടൊപ്പമുള്ള ഹോസ്പിറ്റൽ വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഈ പോസ്റ്റിന് താഴെ വന്ന കമന്‍റുകളില്‍ ഭൂരിഭാഗവും മൃഗസ്നേഹികളുടേതാണ്. തങ്ങളുടെ പെറ്റ്സ് വിട്ടുപിരിഞ്ഞപ്പോഴുള്ള ദുഖമാണ് എല്ലാവരും ഈ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നത്. 32 ലക്ഷത്തില്‍ അധികം പേരാണ് അഖില്‍ മാരാരുടെ ഈ പോസ്റ്റ് കണ്ടത്.