വ്യത്യസ്തമായ പലഹാരങ്ങളുടെ കേന്ദ്രമാണ് പത്തനംതിട്ട കൈപ്പട്ടൂരിലെ വയനാടന്‍ കട. പതിനാല് വര്‍ഷം മുന്‍പ് വയനാട്ടുകാരിയായ രഹ്ന തുടങ്ങിയ കടയില്‍ ഇപ്പോള്‍ വന്‍തിരക്കാണ്. അഞ്ച് രൂപയുടെ ഉഴുന്നു വടമുതല്‍ പുഞ്ചിരിമുട്ട തുടങ്ങി വ്യത്യസ്ഥമായ പേരുകളിലുള്ള പലഹാരങ്ങള്‍ കാണാം.
അങ്കിള്‍ബണ്‍,കാന്താരിച്ചിക്കന്‍, കാന്താരിമുട്ട, പുഞ്ചിരിമുട്ട, ഇടിമുട്ടപ പോക്കറ്റ് ഷവര്‍മ, സല്‍ക്കാരപ്പെട്ടി, ചിക്കന്‍ ഗുലാബ്. എല്ലാം രഹനയുടെ കണ്ടുപിടിത്തങ്ങളാണ്. ഈ കണ്ടുപിടിത്തങ്ങളുടെ രുചി അറിയാനും വന്‍ തിരക്കാണ്.
ഒരു പലഹാരം വറുത്ത എണ്ണയില്‍ മറ്റൊരു പലഹാരം വറുക്കില്ല എന്ന് രഹന പറയുന്നു. മുളയരികൂടി ചേര്‍ത്ത ഉണ്ണിയപ്പത്തിന് പലദേശങ്ങളില്‍ നിന്ന് വമ്പന്‍ ഓര്‍ഡറുകള്‍ ഉണ്ട്.