ടാറ്റ മോട്ടോഴ്‌സിന്റെ എസ്‌യുവി മോഡലായ സിയാറ പുറത്തിറങ്ങി. 11.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് വാഹനം എത്തുന്നത്. ഡിസംബർ 16 മുതൽ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും.
ഐതിഹാസിക മോഡലായ സിയറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് ടാറ്റാ. പഴയ സിയാറയുടെ മൊത്തത്തിലുള്ള ലുക്കുമായാണ് പുതിയ ടാറ്റ സിയാറയുടെ വരവ്. അപ്പോഴും കാലത്തിനൊത്ത മാറ്റങ്ങള്‍ ഡിസൈനില്‍ കൊണ്ടുവരാനും ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. സുരക്ഷയിൽ വളരെ മുന്നിലാണ് സിയാറ എന്ന് ടാറ്റ അവകാശപ്പെടുന്നു.
പുത്തന്‍ സിയറയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇതിന്റെ എഞ്ചിന്‍ ഓപ്ഷനുകളാണ്. വൈസ് പ്രസിഡന്റ് ആന്‍ഡ് ചീഫ് പ്രൊഡക്ട് ഓഫിസര്‍, ടാറ്റാ മോട്ടോഴ്സ് സുരക്ഷയിൽ വളരെ മുന്നിലാണ് സിയാറ എന്ന് ടാറ്റ അവകാശപ്പെടുന്നത്. രണ്ട് സിയാറകൾ 50 കിലോമീറ്റർ വേഗത്തിൽ കൂട്ടി ഇടിപ്പിച്ച് സുരക്ഷ പരിശോധന നടത്തിയാണ് പുതിയ സിയാറ എത്തിയിരിക്കുന്നത്. ജനുവരി 15 മുതൽ വാഹനം വിതരണം ചെയ്യാൻ തുടങ്ങും.