ടിവിഎസ് എൻടോർക് സ്കൂട്ടർ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ എൻടോർക് 150 പുറത്തിറക്കി. രാജ്യത്തെ ഏറ്റവും വേഗമേറിയ ഹൈപ്പർ സ്പോർട് സ്കൂട്ടറാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
വിമാനങ്ങളുടെ ഡിസൈനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്റെ രൂപകൽപന. പുതുതലമുറ റൈഡർമാരുടെ അഭിരുചികൾക്കിണങ്ങിയതാണ് എൻടോർക് 150 എന്ന് ടിവിഎസ് മോട്ടോർസ് സീനിയർ വൈസ് പ്രസിഡന്‍റ് അനിരുദ്ധ ഹൽദർ പറഞ്ഞു.
വെഹിക്കിൾ ട്രാക്കിങ്, കോൾ, മെസേജ്, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷൻ, വിവിധ റൈഡ് മോഡുകൾ തുടങ്ങി 50ൽ അധികം പുതിയ സ്മാർട്ട് സവിശേഷതകൾ വാഹനത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൻടോർക് ശ്രേണി വാഹനങ്ങളുടെ മികച്ച വിപണിയാണു കേരളമെന്നും അനിരുദ്ധ ഹൽദർ. രണ്ട് വേരിയൻറുകളിലായി എത്തിയ മോഡലിന് 1.19 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില.