എന്തുവന്നാലും എസ്‌യുവി വിപണി കൈയ്യടക്കണം എന്ന ഉദ്ദേശത്തോടെ ടാറ്റ സഫാരിയുടേയും, ഹാരിയറിന്‍റേയും പരിഷ്‌കരിച്ച രണ്ടു വേരിയന്‍റുകളെ വിപണിയിലെത്തിച്ചു. വില കുറച്ച് ആഡംബര സംവിധാനങ്ങള്‍ കൂട്ടിയിറക്കിയ മോഡലുകളാണിത്. എന്തൊക്കെയാണ് അത് എന്ന് കണാം ഇനി
സാഹസികതയും, മികച്ച പ്രകടനവും, പുതിയ ഫീച്ചറുകളും ചേര്‍ത്ത് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കൾക്ക് മികച്ച സൗകര്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പതിപ്പുകളെ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. ലാൻഡ് റോവറിന്‍റെ ഡി 8 പ്ലാറ്റ്ഫോമില്‍ നിന്ന് ഉരുത്തിരുഞ്ഞ ഒമേഗ ആര്‍ക് പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മാണം. ഈ വിലയിൽ ആദ്യമായി ലഭ്യമാകുന്ന നിരവധി ഫീച്ചറുകളോടെയാണ് മോഡലുകളെത്തുന്നത്. രൂപകല്‍പനയില്‍ അധികം മാറ്റങ്ങള്‍ വരുത്താതെ വില കുറച്ച് ഫീച്ചേഴ്‌സ് കൂട്ടിയിറക്കിയിരിക്കുന്ന മോഡലാണിത്. പ്രിമിയം സവഭാവം നല്‍കുന്ന ഉള്‍ഭാഗം, ലതറും പവര്‍ അഡിജസ്റ്റബിളുമായ സീറ്റുകളാണ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഉൾപ്പെടെയുള്ള അഡാസ് ലെവന്‍ ടു സംവിധാനവും ,360° എച്ച് ഡി സറൗണ്ട് വ്യൂ ക്യാമറയും ഇതിലൊരുക്കി. നോർമൽ, റഫ്, വെറ്റ് എന്നീ ട്രെയിൽ റെസ്പോൺസ് മോഡുകൾ ഇതിലൊരുക്കി . ലാൻഡ് റോവറില്‍ നിന്ന് കടം എടുത്ത കമാൻഡ് ഷിഫ്റ്ററാണ് ുപയോഗിച്ചിരിക്കുന്നത്. 26.03 സെ.മീ അൾട്രാ-വ്യൂ ട്വിൻ സ്ക്രീൻ സിസ്റ്റവും, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളുമെല്ലാം ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ചേര്‍ത്തിരിക്കുന്നു രണ്ട് ലിറ്റര്‍ ക്രെയോടെക് ഡിസല്‍ എല്‍ജിന്‍ തന്നെയാണ് ഇതില്‍ 170 പിഎസ് പവറും 350 nmടോര്‍ക്കും നല്‍കുന്നു. ഇതോടോപ്പെ സിറ്റി, സ്പോര്‍ട്ട് ഇക്കോ മോഡും ഈ വാഹനത്തില്‍ ഉപയോഗിക്കാം. ഇതോടൊപ്പം വെറ്റ്, റഫ് മോഡും നരത്തിന്‍റെ സ്വഭാവം അനുസരിച്ച് മാറ്റി ഓടിക്കാം ഹാരിയര്‍ അഡ്വഞ്ചര്‍ എക്‌സ്പ്ലസിന്‍റെ എക്സ് ഷോറൂം പ്രാരംഭ വില ₹18.99 ലക്ഷവും, സഫാരി അഡ്വഞ്ചര്‍ എക്‌സ്പ്ലസിന്‍റെ വില ₹19.99 ലക്ഷവുമാണ്