TOPICS COVERED

മമ്മൂട്ടിയുടെ ഗാരിജിലേയ്ക്ക് പുതിയ കാരവൻ എത്തിയിരിക്കുന്നു. ബെൻസിന്റെ 1017 ഷാസിയിൽ നിർമിച്ച വാഹനം മമ്മൂട്ടിയുടെ പഴയ കാരവനിന് പകരക്കാരനായാണ് എത്തുന്നത്. രണ്ടു കാരവനുകൾ മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. കോതമംഗലം ഓജസ് ഓട്ടമൊബീൽസാണ് പുതിയ കെഎൽ 07 ഡിജി 0369 എന്ന നമ്പറിലുള്ള പുതിയ വാഹനത്തിന്റെ നിർമാതാക്കൾ.

രണ്ട് മുറികളുള്ള കാരവന്റെ വിസിറ്റിങ്ങ് റൂമും ബെഡ്റൂമും സ്ലൈഡ് ഔട്ട് (പുറത്തേയ്ക്ക് സ്ലൈഡ് ചെയ്യാവുന്നത്) രീതിയിലാണ്. പാർക് ചെയ്തതിന് ശേഷം സ്ലൈഡ് ഔട്ട് ചെയ്താൽ ഉൾഭാഗത്തിന്റെ വലുപ്പം വർധിക്കും എന്നാതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. മെയ്‌ബ കാറുകൾക്ക് നൽകുന്ന കലഹാരി ഗോൾഡ് നിറമാണ് വാഹനത്തിന്. ഒമ്പത് മീറ്ററാണ് വാഹനത്തിന്റെ നീളം.

മുന്നിലും പിന്നിലും മമ്മൂട്ടിയുടെ എം ലോഗോ നൽകിയിട്ടുണ്ട്, അതിൽ മുന്നിലേത് ഇലൂമിനേറ്റഡ് ലോഗോയാണ്. വോൾവോയുടെ ഏറ്റവും പുതിയ മോഡൽ റിയർവ്യൂ മിററുകളാണ്, അതിനുമാത്രം ഏകദേശം 1.38 ലക്ഷം രൂപയാണ് വില. എൽഇഡി ഹെ‍ഡ്‌ലാംപ്, വീടുപോലത്തെ ഇന്റീരിയർ, വുഡൻ പാനലിങ്, ഡ്യുവൽ എസി, ഡേറ്റൈം റണ്ണിങ് ലാംപ്, കണക്റ്റഡ് ടെയിൽലാംപ് എന്നിവയുണ്ട്. സൗണ്ട് പ്രൂഫിങ്ങും ഡെസ്റ്റ് പ്രൂഫിങ്ങും നൽകിയാണ് നിർമിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Malayalam superstar Mammootty has acquired a new luxury caravan, which is the latest addition to his renowned "369 garage" collection. Built on a Bharat Benz 1017 chassis, the vehicle was custom-made by Ojus Automobiles in Kothamangalam and bears the distinctive registration number KL 07 DG 0369, replacing one of his previous caravans. This is his second personal caravan.