ഓണം വൈബിലേക്ക് കടക്കുകയാണ് ചെന്നൈ നഗരവും. കേരളീയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന നഗരത്തിലെ മലയാളികള്‍ക്കും ഇത് തിരക്കിന്‍റെ കാലമാണ്. ദാവണിക്കാണ് ആവശ്യക്കാരേറെയും.
ഓണം കളറാക്കാന്‍ തയാറെടുക്കുകയാണ് ചെന്നൈയിലെ മലയാളികളും. കിടിലന്‍ ഡിസൈനുകളുമായി ട്രെന്‍ഡി ആയിക്കഴിഞ്ഞു കേരളീയ വസ്ത്രങ്ങളും. തിരുവോണ ദിനത്തിലും മറ്റും ധരിക്കുന്നതിനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കുന്ന നിരവധി മലയാളികളുണ്ട് നഗരത്തില്‍. ഒട്ടേറെ ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ദാവണികള്‍ക്കും കപ്പിള്‍ വസ്ത്രങ്ങള്‍ക്കുമാണ് ഡിമാന്‍ഡ് കൂടുതല്‍.
യുഎസില്‍ നിന്നും കേരളത്തില്‍ നിന്നും വരെ ഓര്‍ഡറുകള്‍ വരുന്നുണ്ട്. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളര്‍ക്ക് ഓണ്‍ലൈനായി അളവെടുത്തും വസ്ത്രങ്ങള്‍ തയാറാക്കുന്നു. കുത്താമ്പുളിയില്‍ നിന്നാണ് തുണി വാങ്ങുന്നത്.