സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ. എൽ പി ക്ലാസുകൾക്ക് 11 മുതൽ 17 വരെയാണ് പരീക്ഷ. 18 മുതൽ 27 വരെയാണ് ക്രിസ്മസ് അവധി. 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്കൂളുകൾ തുറക്കും. ഇന്നുചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് സമിതി യോഗത്തിലാണ് തീരുമാനം