കൊല്ലം ഇരവിപുരത്ത് ഭരണിക്കാവിൽ 26കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍.  മകള്‍ സായ ജീവനൊടുക്കില്ലെന്ന് സായയുടെ അമ്മ റിഹാനി ഷാജി  മനോരമ ന്യൂസിനോട് പറഞ്ഞു.  ഭര്‍തൃവീട്ടില്‍ മകള്‍ മാനസിക പീഡനം നേരിട്ടിരുന്നതായും അമ്മ. കേസ് ആത്മഹത്യയായി തള്ളിക്കളയാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.  വസ്തു എഴുതി നൽകുന്നതുമായും സ്ത്രീധനവുമായും ബന്ധപ്പെട്ട് ഭർതൃവീട്ടിൽ കുട്ടി കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു.

നാലു വര്‍ഷം മുന്‍പായിരുന്നു വിവാഹം. മാടന്‍നട സ്വദേശി അഫ്സലിന്റെ ഭാര്യ സായയെ ഒക്ടോബര്‍ 31ന് രാത്രിയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭര്‍ത്താവിനോടു സ്നേഹം മാത്രമേ ഉള്ളുവെന്നു കുറിപ്പില്‍ പറയുന്നു. പത്തനാപുരത്താണ് സായയുടെ വീട്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ENGLISH SUMMARY:

Malayala Manorama Online News reports the mysterious death of a 26-year-old woman in Kollam, with her family alleging severe mental harassment and dowry demands by her husband's relatives. The grieving mother strongly denied that her daughter would die by suicide, urging a thorough police investigation into the tragic incident.