കെ ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടണമെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പിന്‍വലിച്ചു. നിരവധി അധ്യാപകരുടെ തൊഴില്‍ നഷ്ടമുള്‍പ്പെടെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. പുതിയ ഉത്തരവ് പിന്നീട് വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. കെ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയമിതരായ എയ്ഡഡ് അധ്യാപകരെ പിരിച്ചുവിടണമെന്നായിരുന്നു നിര്‍ദേശം. കെ ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് നിയമന അംഗീകാരവും സ്ഥാനക്കയറ്റവും നല്‍കരുതെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി വിധി കൂടി കണക്കിലെടുത്തുള്ള പുതിയ ഉത്തരവായിരിക്കും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുക. 

 

സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരീക്ഷ വിജയിക്കണമെന്ന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഇളവുകളും കോടതി റദ്ദാക്കി. കെ ടെറ്റ് ഇല്ലാത്തവരും പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാം. കെ ടെറ്റ് വിജയിക്കുന്ന മുറയ്ക്ക് അഡ്വൈസ് സീനിയോറിറ്റി നിലനിര്‍ത്തി അവരുടെ നിയമനം ക്രമീകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala Education Department has officially withdrawn its controversial order regarding the termination of teachers without KTET qualification. This decision brings immense relief to numerous aided school teachers across the state who were facing the threat of losing their jobs.