AI Image

  • മനോരമ ഹൊറൈസൺ, ലീനാസ് മഷ്റൂംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഓൺലൈൻ കൂൺ കൃഷി പരിശീലന ക്ലാസ് (Mushroom Farming For Beginners) ഓഗസ്റ്റ് 4, 5 തീയതികളിലായി നടക്കുന്നു

കുറഞ്ഞ മുതൽമുടക്കിൽ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സുവർണാവസരം! മനോരമ ഹൊറൈസൺ, ലീനാസ് മഷ്റൂംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഓൺലൈൻ കൂൺ കൃഷി പരിശീലന ക്ലാസ് (Mushroom Farming For Beginners) ഓഗസ്റ്റ് 4, 5 തീയതികളിലായി നടക്കുന്നു. വീട്ടമ്മമാർക്കും, വിദ്യാർത്ഥികൾക്കും, ജോലിക്കൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നവർക്കും, സ്വന്തം സംരംഭം ആരംഭിക്കാൻ ആലോചിക്കുന്നവർക്കുമെല്ലാം വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന രീതിയിലാണ് ഈ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. 

ഈ കോഴ്സിലൂടെ എന്തെല്ലാം പഠിക്കാം?

കൂണുകളുടെ പ്രത്യേകതകൾ, അവയുടെ വളർച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷം, അനുയോജ്യമായ പരിപാലന രീതികൾ, ലളിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് വീടുകൾക്കുള്ളിൽ തന്നെ ഒയിസ്റ്റർ കൂൺ കൃഷി ചെയ്യുന്നത്,കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും മികച്ച വിളവ് സ്വന്തമാക്കുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾ, കൂൺ വളർത്തുന്നതിനുള്ള സബ്‌സ്‌ട്രേറ്റുകൾ തയ്യാറാക്കി അണുവിമുക്തമാക്കുന്ന രീതി, വിളവെടുപ്പ്, സംഭരണം, വിപണി കണ്ടെത്തൽ എന്നിവയിലെ പ്രായോഗിക അറിവുകൾ.

കൂൺ ഉൽപാദന-വിപണന രംഗത്ത് 12 വർഷത്തിലേറെ പരിചയമുള്ള ജിത്തു തോമസാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുക. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിനോടൊപ്പം സ്വന്തമായി വിളവെടുക്കാൻ പാകത്തിലുള്ള കൂൺ വിത്ത് അടങ്ങിയ ഗ്രോ ബാഗ് സൗജന്യമായി ലഭിക്കും. ക്ലാസുകൾ എത്ര തവണ വേണമെങ്കിലും വീണ്ടും കണ്ടു പഠിക്കാൻ 6 മാസത്തേക്ക് അതിന്റെ റെക്കോർഡിങ്ങുകൾ ലഭ്യമാകും. 

വളരെ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വീട്ടിലെ ചെറിയൊരു സ്ഥലത്ത് പോലും വലിയ വരുമാനം തരുന്ന മികച്ചൊരു സംരംഭമായി കൂൺ കൃഷിയെ മാറ്റാൻ സാധിക്കും.  റജിസ്റ്റർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ: https://forms.cloud.microsoft/r/BvGMjFTfpn. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9048991111 

ENGLISH SUMMARY:

Manorama Horizon is organizing a two-day online training program on mushroom farming in association with Leenas Mushrooms on August 4 and 5, 2026. Led by expert Jithu Thomas, the course covers oyster mushroom cultivation, maintenance, harvesting, and market strategies, making it ideal for homemakers, students, and aspiring entrepreneurs. Participants will receive a completion certificate along with a complimentary grow bag containing mushroom seeds, supported by six months of recorded access.