ഓഹരി ട്രേഡിങ്ങിലെ നഷ്ടസാധ്യതകൾ കുറച്ച്, കൃത്യമായ പ്ലാനോടെ ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായുള്ള മികച്ച അവസരമാണ് മനോരമ ഹൊറൈസൺ നടത്തുന്ന 'അഡ്വാൻസ്ഡ് കോഴ്സ് ഇൻ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡിങ് പ്ലസ് അൽഗോ ട്രേഡിങ്'. ഓപ്ഷൻസ് & ഫ്യൂച്ചേഴ്സ് ട്രേഡിങ്ങിലെ എല്ലാ തന്ത്രങ്ങളും പ്രായോഗികമായി പഠിച്ചെടുക്കാൻ നിങ്ങൾക്ക് ഈ കോഴ്സിലൂടെ സാധിക്കും.
ഇന്ത്യൻ ഓഹരി വിപണിയിൽ പ്രഫഷണൽ രീതിയിൽ ട്രേഡ് ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്ന രീതിയിലാണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിട്ടുള്ളത്. തുടക്കക്കാർക്ക് ഉണ്ടാകാൻ സാധ്യതയുള്ള വലിയ സാമ്പത്തിക നഷ്ടങ്ങൾ എങ്ങനെ തടയാമെന്നും, റിസ്ക് കുറച്ച് എങ്ങനെ വലിയ ലാഭം ഉണ്ടാക്കാമെന്നും കൃത്യമായി മനസ്സിലാക്കാൻ അൽഗോ ട്രേഡിങ് സഹായിക്കും. തിയറികൾ പഠിക്കുന്നതോടൊപ്പം ലൈവ് മാർക്കറ്റിൽ പ്രഫഷണലുകൾ ഉപയോഗിക്കുന്ന തന്ത്രങ്ങളും ഈ കാലയളവിൽ പ്രായോഗികമായി പഠിച്ചെടുക്കാം. കൂടാതെ, മാർക്കറ്റിൽ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാനും വലിയ നഷ്ടങ്ങൾ വരാതെ സുരക്ഷിതമാക്കാനുമുള്ള സ്ട്രാറ്റജികൾ പഠിക്കാം. ഫിനാൻഷ്യൽ സർവീസ്, ക്യാപിറ്റൽ മാർക്കറ്റ് എന്നീ മേഖലകളിൽ തിളങ്ങാനും നല്ലൊരു കരിയർ കെട്ടിപ്പടുക്കാനും ഇത് നിങ്ങളെ സഹായിക്കും.
കോഴ്‌സിന്റെ പ്രധാന സവിശേഷതകൾ
15 വർഷത്തിലേറെയായി ട്രേഡിങ് രംഗത്ത് അനുഭവസമ്പത്തുള്ള സെബി (SEBI) റജിസ്ട്രേഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ ബാലചന്ദ്രൻ വിശ്വറാം ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഒരു സാധാരണ ട്രേഡറിൽ നിന്ന് ഉയർന്ന വിജയം കൈവരിക്കുന്ന പ്രഫഷണൽ ട്രേഡറിലേക്ക് മാറാനുള്ള സമയമായി. നിങ്ങളുടെ സീറ്റ് ഉടൻ ഉറപ്പാക്കൂ! പ്രഫഷണൽ ട്രേഡർമാർക്കൊപ്പം സാമ്പത്തിക വളർച്ചയുടെ ആദ്യ പടി ഇവിടെ നിന്ന് തുടങ്ങാം. തീയതി: ഓഗസ്റ്റ് 3 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾക്കും പ്രവേശനത്തിനുമായി ലിങ്കിൽ റജിസ്റ്റർ ചെയ്യുക : https://forms.cloud.microsoft/r/UHBfyVNTkS.