ഓഗസ്‌റ്റ് 14 മുതൽ 20 വരെയാണ് ഓണപരീക്ഷകള്‍ നിശ്ചയിച്ചിട്ടുള്ളത്
സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണാവധി ഓഗസ്റ്റ് 22 മുതല്‍ 30 വരെ. 31 ന് സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഓഗസ്‌റ്റ് 14 മുതൽ 20 വരെയാണ് ഓണപരീക്ഷകള്‍ നിശ്ചയിച്ചിട്ടുള്ളത്. 21ന് സ്കൂളുകളില്‍ ഓണാഘോഷവും നടക്കും.
അതേസമയം, സംസ്ഥാനത്ത് ഓണത്തിനുള്ള മുന്നൊരുക്കങ്ങളും വിപണി ഇടപെടലുകളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. 16 ഇനങ്ങളടങ്ങിയ ഓണക്കിറ്റുകളും വിതരണം ചെയ്യും. ഓഗസ്റ്റ് 10 മുതല്‍ 20 വരെയാകും കിറ്റ് വിതരണം. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമായി ആറുലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകളാകും വിതരണം ചെയ്യുക.
ENGLISH SUMMARY:
The Education Department has announced that Onam holidays for schools across the state will be from August 22 to August 30, with schools reopening on August 31. Onam examinations are scheduled from August 14 to August 20, followed by Onam celebrations in schools on August 21. Meanwhile, Chief Minister V.D. Satheesan confirmed that Onam preparations and market interventions are fully complete, including the distribution of over six lakh free Onam kits containing 16 items for yellow card holders and welfare institution inmates between August 10 and August 20.