ഒരു ഉൽപ്പന്നം കേരളത്തിൽ നിന്ന് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ എത്തുന്നത് വെറും ചരക്ക് ഗതാഗതം മാത്രമല്ല. അതിന് പിന്നിൽ നിരവധി നിയമനടപടികളും കൃത്യമായ ഡോക്യുമെന്റേഷനും കസ്റ്റംസ് നടപടികളും ലോജിസ്റ്റിക്സ് പ്ലാനിങ്ങും ഉൾപ്പെടുന്ന ഒരു വലിയ സംവിധാനമുണ്ട്. ഈ പ്രക്രിയകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നവരാണ് എക്സ്പോർട്ട്–ഇംപോർട്ട് മേഖലയിലെ പ്രഫഷനലുകൾ.
ആഗോള വിപണി ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രാജ്യാന്തര വ്യാപാര രംഗത്ത് വിദഗ്ധരുടെ ആവശ്യകതയും വർധിക്കുകയാണ്. ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കുക, ഇറക്കുമതി നടപടികൾ ഏകോപിപ്പിക്കുക, വ്യാപാര നിയമങ്ങൾ പാലിക്കുക, വിദേശത്തുള്ള ക്ലയന്റുകളുമായി ആശയവിനിമയം നടത്തുക, കസ്റ്റംസ് നടപടികളും നികുതി സംവിധാനങ്ങളും കൈകാര്യം ചെയ്യുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങൾ ഈ മേഖലയിലുണ്ട്. അതിനാൽ എക്സ്പോർട്ട്–ഇംപോർട്ട് രംഗത്ത് വിജയിക്കാൻ സാങ്കേതിക അറിവിനൊപ്പം പ്രായോഗിക പരിചയവും അനിവാര്യമാണ്.
വിദ്യാർഥികൾക്കും ജോലി അന്വേഷിക്കുന്നവർക്കും സംരംഭകർക്കും ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ സാധ്യതകൾ തുറന്നിടുന്ന മേഖലയാണിത്. ആഗോള വിപണിയെ മനസ്സിലാക്കി കരിയർ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് എക്സ്പോർട്ട്–ഇംപോർട്ട് മേഖലയിലെ പരിശീലനം മികച്ച തുടക്കമാകും.
ഈ രംഗത്തെ പ്രായോഗിക അറിവും തൊഴിൽ സാധ്യതകളും മനസ്സിലാക്കാൻ മലയാള മനോരമയുടെ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ മനോരമ ഹൊറൈസൺ നടത്തുന്ന എക്സ്പോർട്ട് ഇംപോർട്ട് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാം സഹായകരമാണ്. എക്സ്പോർട്ട്–ഇംപോർട്ട് നടപടിക്രമങ്ങൾ, ഡോക്യുമെന്റേഷൻ, ലോജിസ്റ്റിക്സ്, കസ്റ്റംസ്, രാജ്യാന്തര വ്യാപാര നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്ന ഈ കോഴ്സിലൂടെ ആഗോള വ്യാപാര രംഗത്തേക്കുള്ള ആത്മവിശ്വാസത്തോടെ ചുവടു വെക്കാം. കോഴ്സിന്റെ വിശദവിവരങ്ങൾക്കും പ്രവേശനത്തിനുമായി ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.cloud.microsoft/r/k2PuYaq6Ua. ഫോൺ: 9048991111.